city-gold-ad-for-blogger

സുധാകരനോടുള്ള കലിപ്പ് തീരുന്നില്ല; കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കടൗടുകളിൽ നിന്നും തല വെട്ടി

തൃക്കരിപ്പൂർ: (www.kasargodvartha.com 28.06.2021) കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായതിനോടുള്ള കലിപ്പ് രാഷ്ട്രീയ എതിരാളികൾക്ക് തീരുന്നില്ല. കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കടൗടുകളിൽ നിന്നും സുധാകരൻ്റെ തല വെട്ടി മാറ്റി.

സുധാകരനോടുള്ള കലിപ്പ് തീരുന്നില്ല; കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കടൗടുകളിൽ നിന്നും തല വെട്ടി

കൊയോങ്കര മൃഗാശുപത്രി പരിസരത്തെ ബസ് സ്റ്റോപിന് സമീപം കോൺഗ്രസ് നിയന്ത്രണത്തിലുള്ള യുവ പുരുഷ സംഘങ്ങളുടെ നേതൃത്വത്തിൽ സ്ഥാപിച്ച, കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുടെ ചിത്രങ്ങൾ ഉൾപെടുത്തിയ ഫ്ലക്സ് ബോർഡ് ആണ് കുത്തിക്കീറി നശിപ്പിച്ചത്.

ഇതിൽ കെ സുധാകരൻ്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും തല പ്രത്യേകം വെട്ടിയെടുത്താണ് കലിപ്പ് തീർത്തത്. ദിവസങ്ങൾക്ക് മുമ്പ് ഉദുമ പള്ളത്തും, മലയോരത്ത് പലയിടത്തും കെ സുധാകരൻ്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. സംഭവത്തിൽ യുവ പുരുഷ സംഘങ്ങൾ പ്രതിഷേധിച്ചു.

Keywords:  Kasaragod, Trikaripur, Kerala, Politics, KPCC-president, Bus, Leader, Protest, Uduma, Congress flex board destroyed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia