city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Congress-DDF | ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ്-ഡിഡിഎഫ് ലയനം ഞായറാഴ്ച തന്നെ; 'ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള അസ്വാരസ്യം ചര്‍ചയിലൂടെ പരിഹരിക്കും'; സികെ ശ്രീധരന്‍ പാര്‍ടിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അദ്ദേഹം പുറത്താക്കിയ താനും പഞ്ചായത് അംഗങ്ങളും തിരിച്ചുവരികയാണെന്ന് ജയിംസ് പന്തമാക്കല്‍; പഞ്ചായത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് വിട്ട് നല്‍കും

കാസര്‍കോട്: (www.kasargodvartha.com) കോണ്‍ഗ്രസ്-ഡിഡിഎഫ് ലയനം ഞായറാഴ്ച തന്നെ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് പികെ ഫൈസലും ഡിഡിഎഫ് നേതാവ് ജയിംസ് പന്തമാക്കലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചര്‍ച ചെയ്താണ് ലയനം തീരുമാനിച്ചത്. എന്നാല്‍ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായിട്ടുള്ള അസ്വാരസ്യം ചര്‍ചയിലൂടെ പരിഹരിക്കാനാണ് തീരുമാനം.
            
Congress-DDF | ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ്-ഡിഡിഎഫ് ലയനം ഞായറാഴ്ച തന്നെ; 'ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള അസ്വാരസ്യം ചര്‍ചയിലൂടെ പരിഹരിക്കും'; സികെ ശ്രീധരന്‍ പാര്‍ടിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അദ്ദേഹം പുറത്താക്കിയ താനും പഞ്ചായത് അംഗങ്ങളും തിരിച്ചുവരികയാണെന്ന് ജയിംസ് പന്തമാക്കല്‍; പഞ്ചായത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് വിട്ട് നല്‍കും

സികെ ശ്രീധരന്‍ പാര്‍ടിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അദ്ദേഹം പുറത്താക്കിയ താനും ഏഴ് പഞ്ചായത് അംഗങ്ങളും തന്റെ കൂടെയുള്ള മുഴുവന്‍ പ്രവര്‍ത്തകരും യാതൊരു ഉപാധിയുമിലാതെ മാതൃസംഘടനയായ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരികയാണെന്ന് ജയിംസ് പന്തമാക്കല്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ വഹിക്കുന്ന ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് വിട്ട് നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചായതില്‍ 5000 വോടിന്റെ ഭൂരിപക്ഷമാണ് രാജ്മോഹന്‍ ഉണ്ണിത്താന് ലഭിച്ചത്. അത് അടുത്ത തെരഞ്ഞെടുപ്പില്‍ 13000 ല്‍ അധികം വോടായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
           
Congress-DDF | ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ്-ഡിഡിഎഫ് ലയനം ഞായറാഴ്ച തന്നെ; 'ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള അസ്വാരസ്യം ചര്‍ചയിലൂടെ പരിഹരിക്കും'; സികെ ശ്രീധരന്‍ പാര്‍ടിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അദ്ദേഹം പുറത്താക്കിയ താനും പഞ്ചായത് അംഗങ്ങളും തിരിച്ചുവരികയാണെന്ന് ജയിംസ് പന്തമാക്കല്‍; പഞ്ചായത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് വിട്ട് നല്‍കും

ലയന സമ്മേളനം ചിറ്റാരിക്കാലില്‍ 20ന് വൈകുന്നേരം മൂന്ന് മണിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തില്‍ നടക്കും. ജില്ലാ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന കെപിസിസി ജെനറല്‍ സെക്രടറി സോണി സെബാസ്റ്റ്യന്‍, കണ്ണൂരിലെ എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ഈസ്റ്റ് എളേരി പഞ്ചായതിന്റെ സമഗ്ര വികസനത്തിനും, ഐക്യത്തിനും ഡിഡിഎഫുമായുള്ള ലയനം ഉപകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.

10 വര്‍ഷം മുമ്പ് തുടക്കം കുറിച്ച ചെറുപുഴയിലെ കെ കരുണാകരന്‍ മെമോറിയല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണങ്ങളുടെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കുഞ്ഞികൃഷ്ണന്‍ നായര്‍ക്കെതിരെ പരസ്യ നിലപാട് എടുത്തതിന്റെ പേരില്‍ അന്നത്തെ കെപിസിസി പ്രസിഡണ്ടായിരുന്ന വിഎം സുധീരനും ഡിസിസി പ്രസിഡണ്ടായിരുന്ന സികെ ശ്രീധരയും അച്ചടക്ക നടപടി എടുത്തതിനെ തുടര്‍ന്നാണ് ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡണ്ടായിരുന്ന ജയിംസ് പന്തമാക്കലും, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ജനകീയ വികസന മുന്നണിക്ക് രൂപം നല്‍കിയത്. തുടര്‍ന്ന് നടന്ന പഞ്ചായത് തെരഞ്ഞെടുപ്പില്‍ യുഡിഎഫും, എല്‍ഡിഎഫുമായി ത്രികോണ മത്സരം നടത്തി പഞ്ചായതിന്റെ മുഴുവന്‍ സീറ്റും നേടി ഭരണസാരഥ്യം പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏഴും, ഡിഡിഎഫിന് ഏഴും, എല്‍ഡിഎഫിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് ഇതുവരെ ഭരണം നടത്തിയത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ എന്നിവര്‍ മുന്‍കയ്യെടുത്താണ് ജയിംസ് പന്തമാക്കലുമായി ചര്‍ച നടത്തി ലയനം തീരുമാനിച്ചത്. ഈ മാസം മൂന്നിന് ഡിഡിഎഫ് ഭാരവാഹികള്‍ തിരുവനന്തപുരത്തെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തില്‍ യാതൊരു സ്ഥാനമാനങ്ങളുമില്ലാതെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ജില്ലാ, പ്രാദേശിക നേതാക്കളും എംപി രാജ്മോഹന്‍ ഉണ്ണിത്താനും ഒപ്പമുണ്ടായിരുന്നു. ഇതിന് ശേഷം നടന്ന ഈസ്റ്റ് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഡിഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായാണ് മത്സരിച്ചത്. യുഡിഎഫ് സഖ്യത്തിന് 3800ലധികം വോടുകള്‍ ലഭിച്ചപ്പോള്‍ എതിരായി മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 382ല്‍ താഴെ വോടുകള്‍ മാത്രമാണ് നേടാനായത്.

ജയിംസ് പന്തമാക്കലിന്റെ 10 വര്‍ഷത്തെ ഭരണം ചിറ്റാരിക്കാലിന്റെ വികസന രംഗത്ത് വന്‍ മുന്നേറ്റമാണുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉള്‍പെടെ വിലയിരുത്തുന്നത്. കോണ്‍ഗ്രസ്-ഡിഡിഎഫ് ലയനത്തിന് പ്രാദേശികമായി എതിര്‍പ്പുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ രണ്ട് സ്ഥാനാര്‍ഥികളുണ്ടായതിനെച്ചൊല്ലി ചില പ്രശ്നങ്ങള്‍ നിലവിലുണ്ട്. ഇത് പറഞ്ഞ് തീര്‍ക്കും. കെപിസിസി പ്രസിഡന്റാണ് ലയനത്തിന് നേതൃത്വം നല്‍കിയതെന്നതിനാല്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തീരുമാനം അംഗീകരിക്കുമെന്നും ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനകീയ വികസന മുന്നണിക്ക് ഒരു രാഷ്ട്രീയ പാര്‍ടിയുടെയും പിന്തുണയില്ലാതെ വരും നാളുകളില്‍ നിലനില്‍ക്കാനാവില്ലെന്ന തിരിച്ചറിവിലാണ് മാതൃ സംഘടനയിലേക്കുള്ള മടക്കമെന്ന് ജയിംസ് പന്തമാക്കല്‍ വ്യക്തമാക്കി. താന്‍ 10 വര്‍ഷമായി ഡിഡിഎഫ് രൂപീകരിച്ചെങ്കിലും സിപിഎം ഓഫീസില്‍ ഒരു തവണ മാത്രമാണ് പോയത്. ഇടതുപക്ഷവുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചത് തെറ്റായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഈസ്റ്റ് എളേരിയുടെ മനസ് കോണ്‍ഗ്രസ് വികാരമാണ്. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് കോണ്‍ഗ്രസില്‍ ലയിച്ചാലേ സാധിക്കൂ. ഈസ്റ്റ് എളേരിയിലെ കോണ്‍ഗ്രസുകാരുടെയും, ഡിഡിഎഫ് പ്രവര്‍ത്തകരുടെയും ചിരകാല അഭിലാഷമായിരുന്നു ലയനം.


തനിക്കെതിരെ നടപടിയെടുത്ത അന്നത്തെ ഡിസിസി പ്രസിഡന്റ് അഡ്വ.സികെ ശ്രീധരന്‍ സിപിഎം പാളയത്തിലെത്തിയപ്പോഴാണ് താന്‍ മാതൃസംഘടനയിലേക്ക് തിരിച്ചെത്തുന്നത്. അധികാര മോഹത്തിലാണ് സികെ ശ്രീധരന്‍ സിപിഎമിലേക്ക് പോകുന്നതെങ്കില്‍, താന്‍ നിലവിലുള്ള പഞ്ചായത് പ്രസിഡന്റ് സ്ഥാനം പോലും ഒരുപാധികളുമില്ലാതെ ത്യജിക്കാന്‍ തയാറായാണ് കോണ്‍ഗ്രസിലെത്തുന്നതെന്നും ജയിംസ് പന്തമാക്കല്‍ വികാരാധീതനായി പറഞ്ഞു. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തന്നെ പുറത്താക്കിയതെന്നും പന്തമ്മാക്കല്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി സെക്രടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, നോയല്‍ ടോമിന്‍ ജോസഫ് എന്നിവരും സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Congress, Politics, Political-News, Video, Congress-DDF merger in East Ellery on Sunday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia