city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോൺഗ്രസ് ബൂത് കമ്മിറ്റികൾ ജനുവരി 26 ന് നിലവിൽ വരും: മുല്ലപ്പള്ളി

കാസർകോട്: (www.kasargodvartha.com 14.01.2021) കേരളത്തിൽ കോൺഗ്രസിൻ്റെ മുഴുവൻ ബൂത് കമ്മിറ്റികളും ജനവരി 26 ന് നിലവിൽ വരുമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർകോട് ജില്ലാ കോൺഗ്രസ് നേതൃയോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവരി 30 ന് കേരളത്തിൽ കെ പി സി സി യുടെ നൂറാം ജന്മവാർഷികം സമുചിതമായി ആചരിക്കും. അന്നേ ദിവസം മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ 100 വീതം പ്രവർത്തകർ പങ്കെടുക്കുന്ന റാലി നടക്കും.

                                                                        
കോൺഗ്രസ് ബൂത് കമ്മിറ്റികൾ ജനുവരി 26 ന് നിലവിൽ വരും: മുല്ലപ്പള്ളി


കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ചെപ്പടിവിദ്യകൾക്കെതിരെ കോൺഗ്രസിൻ്റെ ബൂത്ത് തലം മുതൽ പ്രചാരണം നടത്തും. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഡി സി സി പ്രസിഡൻ്റ് ഹകീം കുന്നിൽ അധ്യക്ഷത വഹിച്ചു. എ ഐ സി സി സെക്രട്ടറി പി വി മോഹൻ, രാജ് മോഹൻ ഉണ്ണിത്താൻ എം പി കെ പി സി സി ജനറൽ സെക്രടറി ജി രതി കുമാർ, കെ പി സി സി ഭാരവാഹികളായ സുമ ബാലകൃഷ്ണൻ, ചന്ദ്രൻ തില്ലങ്കേരി, എം പി മുരളി, ഡോ. ഫിലോമിന, ബാബുരാജ്, അഡ്വ. ബി സുബ്ബയ്യ റൈ, കെ നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, എം അസിനാർ, കെ പി സി സി അംഗങ്ങളായ അഡ്വ. എ ഗോവിന്ദൻ നായർ, പി കെ ഫൈസൽ, കെ വി ഗംഗാധരൻ, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ സംസാരിച്ചു. 

ഡി സി സി ജനറൽ സെക്രടറി എം സി പ്രഭാകരൻ സ്വാഗതവും കെ പി പ്രകാശൻ നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Congress, Politics, Political party, Committee, Top-Headlines, Congress Booth Committees to come into existence on January 26: Mullappally.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia