city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാണിയെ മുന്നണിയിലേക്ക് കൊണ്ടുവന്നതു പോലെ മറ്റുള്ളവരെയും പാര്‍ട്ടിയിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഡിഡിഎഫ് നേതാവ് ജെയിംസ് പന്തമാക്കലിനെയും വിമത കോണ്‍ഗ്രസ് നേതാവ് ഡി.എം.കെ മുഹമ്മദിനെയും തിരിച്ചുകൊണ്ടുവരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാസര്‍കോട്: (www.kasargodvartha.com 09.06.2018) മാണിയെ മുന്നണിയിലേക്ക് കൊണ്ടുവന്നതു പോലെ കോണ്‍ഗ്രസില്‍ നിന്നും അകന്നുപോയ മറ്റുള്ളവരെയും പാര്‍ട്ടിയിലെത്തിക്കണമെന്ന ആവശ്യം കാസര്‍കോട്ട് ശക്തമാകുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടും ഡിഡിഎഫ് നേതാവുമായ ജെയിംസ് പന്തമാക്കലിനെയും
 ജില്ലാ പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷനില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിന്റെ പേരില്‍ പുറത്താക്കിയ വിമത കോണ്‍ഗ്രസ് നേതാവ് ഡി.എം.കെ മുഹമ്മദിനെയും തിരിച്ചുകൊണ്ടുവരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഉദുമ ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ മാങ്ങാടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബിജെപിയെയും സിപിഎമ്മിനെയും ശക്തമായി എതിര്‍ത്തു കൊണ്ട് സംസ്ഥാന തലത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ നീക്കങ്ങളെ ഏറ്റെടുത്തുകൊണ്ടാണ് ജില്ലയിലെ കോണ്‍ഗ്രസിലും അകന്നു പോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നത്. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന ഈസ്റ്റ് എളേരി പഞ്ചായത്ത് സിപിഎമ്മിന്റെ സഹായത്തോടെ ജെയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള ഡിഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

മാണിയെ മുന്നണിയിലേക്ക് കൊണ്ടുവന്നതു പോലെ മറ്റുള്ളവരെയും പാര്‍ട്ടിയിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഡിഡിഎഫ് നേതാവ് ജെയിംസ് പന്തമാക്കലിനെയും വിമത കോണ്‍ഗ്രസ് നേതാവ് ഡി.എം.കെ മുഹമ്മദിനെയും തിരിച്ചുകൊണ്ടുവരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസ് ഇവിടെ തകര്‍ന്നടിഞ്ഞെങ്കിലും ഇപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പിന്റെ പാതയിലാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈസ്റ്റ് എളേരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇതാണ് സൂചിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇതോടൊപ്പമാണ് ഡിഡിഎഫിനൊപ്പമുള്ള വിമത കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ഡിഡിഎഫിന്റെ നേതാക്കളുമായി പലതവണ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയില്ല. ഡിഡിഎഫിന്റെ ഡിമാന്‍ഡുകള്‍ കൂടി അംഗീകരിച്ചു കൊണ്ട് അവരെ തിരിച്ചുകൊണ്ടുവരികയും പഴയ പ്രതാപം വീണ്ടെടുക്കണമെന്നുമാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ആവശ്യമുയരുന്നത്.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ഡിവിഷനില്‍ നിന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഹര്‍ഷാദ് വോര്‍ക്കാടി വിമതനായി മത്സരിച്ച ഡി.എം.കെ മുഹമ്മദ് 7,000 ത്തോളം വോട്ടുകളാണ് പെട്ടിയിലാക്കിയത്. തുളുനാടില്‍ കോണ്‍ഗ്രസിന്റെ ശക്തി തിരിച്ചുകൊണ്ടുവരാന്‍ ഡി.എം.കെ മുഹമ്മദ് ഉള്‍പെടെയുള്ളവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കണമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാനതലത്തില്‍ മാത്രം യോജിപ്പും കെട്ടിപ്പിടിത്തവും നടത്തിയാല്‍പോരെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന ചിന്തയുണ്ടെങ്കിലും കാസര്‍കോട് ജില്ലയെയും പരിഗണിക്കണമെന്നാണ് ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Congress, Panchayath, Politics, Block Panchayat, Facebook post, Congress Block Panchayat Member's Facebook post on New Controversy. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia