കോളജ് ഹാളിന്റെ പൂട്ട് തകര്‍ത്ത് സമ്മേളനം; പ്രിന്‍സിപ്പലിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, 5 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Dec 22, 2017, 13:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2017) നെഹ്‌റു കോളജ് ഹാളിന്റെ പൂട്ട് തകര്‍ത്ത് സമ്മേളനം നടത്തുകയും പ്രിന്‍സിപ്പലിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെഹ്‌റു കോളജില്‍ ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ പൂട്ട് തകര്‍ത്ത് വ്യാഴാഴ്ചയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ യൂണിറ്റ് സമ്മേളനം നടത്തിയത്. വിവരമറിഞ്ഞ് ഹാളിലെത്തിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപിക്കുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് പരാതി.
പ്രിന്‍സിപ്പലിന്റെയും കോളജ് മാനേജരുടെയും പരാതിയിലാണ് അഞ്ചു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട്ടെ എസ് എഫ് ഐ നേതാവ് സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍, കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകരായ വിശാഖ്, അനീസ്, ദീപക്, അഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കോളജ് ഹാളില്‍ അതിക്രമിച്ചു കയറിയതിനും പ്രിന്‍സിപ്പലിനെ അധിക്ഷേപിച്ചതിനുമാണ് കേസ്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുമ്പു തന്നെ പുറത്തു നിന്നുള്ളവര്‍ അടക്കമുള്ളവര്‍ പൂട്ടുതകര്‍ത്ത് ഹാളില്‍ കയറിയിരുന്നതായി പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പറയുന്നു. ഈ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ അറപ്പുളവാക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞുവെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു.
ഇന്ദിരാഗാന്ധി ചമയേണ്ടെന്നും എസ് എഫ് ഐയെ ചോദ്യം ചെയ്യാന്‍ മാത്രം ആരും വളര്‍ന്നിട്ടില്ലെന്നും സമ്മേളനത്തിനെത്തിയവര്‍ വിളിച്ചുപറഞ്ഞു. ഇക്കാര്യം പോലീസില്‍ അറിയിച്ചെങ്കിലും പോലീസിന്റെ ഭാഗത്തു നിന്ന് ക്രിയാത്മകമായ സമീപനം ഉണ്ടായില്ലെന്ന് കോളജ് അധികൃതര്‍ പരാതിപ്പെട്ടു. ഉച്ചയോടെ രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ കോളജിലെത്തി കാര്യങ്ങള്‍ അന്വേഷിച്ച് മടങ്ങുകയായിരുന്നുവെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ സമ്മേളനം പൂര്‍ത്തിയാക്കിയ ശേഷമാണ് തിരിച്ചുപോയതെന്നും കോളജ് അധികൃതര്‍ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Nehru-college, Conference, SFI, case, complaint, Top-Headlines, Politics, Conference in Hall after demolishing Lock; case against 5 SFI workers
< !- START disable copy paste -->