city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ അഹ് മദിന്റെ വിയോഗം: അനുശോചന പ്രവാഹം

കാസര്‍കോട്: (www.kasargodvartha.com 01.02.2017) ഇ അഹ് മദിന്റെ നിര്യാണത്തില്‍ അനുശോചന പ്രാവഹം. ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ച പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായ ഇ അഹ് മദിന്റെ മരണ വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ അനുശോചനമറിയിച്ചു.

ഇ അഹ് മദിന്റെ വിയോഗം: അനുശോചന പ്രവാഹം

ഇ അഹ് മദ് നാടിനുവേണ്ടി നിറഞ്ഞാടിയ വ്യക്തിത്വം: ഹക്കീം കുന്നില്‍

അരനൂറ്റാണ്ടിലേറെക്കാലം നാടിനുവേണ്ടി നിറഞ്ഞാടിയ വ്യക്തിത്വത്തിനുടമയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച എം പി ഇ അഹ് മദെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അനുസ്മരിച്ചു. ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ആദ്യ രൂപമായിരുന്ന കെല്‍ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. അന്തര്‍ദേശീയ വേദികളില്‍ അഹ് മദിന്റെ സ്വരം ഇന്ത്യയുടെ സ്വരമായിരുന്നുവെന്നും ഹക്കീം അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.

അഹ് മദ് സാഹിബ്: ലോകം ശ്രദ്ധിച്ച മുസ്ലിം ലീഗ് നേതാവ്- എ അബ്ദുര്‍ റഹ് മാന്‍ 

ലോകം ശ്രദ്ധിച്ച മുസ്ലിം ലീഗ് നേതാവായിരുന്നു ഇ അഹമ്മദെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യാ രാജ്യം ആരു ഭരിച്ചാലും ഐക്യരാഷ്ട്രസഭ അടക്കമുള്ള വിദേശ സമ്മേളനങ്ങളിലും മറ്റും ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുക്കാന്‍ ഇ അഹ് മദ് സാഹിബിനെയായിരുന്നു തെരഞ്ഞെടുത്തിരുന്നതെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നു വന്ന് മുസ്ലിം ലീഗിന്റെ അഖിലേന്ത്യ അധ്യക്ഷ പദവിക്ക് എത്തിയ ഇ അഹ് മദ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുതല്‍ കേന്ദ്ര മന്ത്രി പദവി വരെ കൈകാര്യം ചെയതിട്ടുള്ള വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

സ്വതന്ത്ര ഭാരതത്തില്‍ ഒരു മുസ്ലിം ലീഗുകാരന് എത്തിപ്പെടാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന എല്ലാ മേഖലകളിലും കയറി ചെല്ലാനും അവിടെയെല്ലാം തിളങ്ങി നില്‍ക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലോകസമാധാനത്തിനു വേണ്ടി തുല്യതയില്ലാത്ത പ്രവര്‍ത്തനം നടത്തിയ ഇ അഹ് മദ് ശക്തനായ ഭരണാധികാരിയും ഉന്നത രാഷ്ട്രീയ തന്ത്രജ്ഞനുമായിരുന്നു.

ഇന്ത്യയിലെ ന്യുനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്ന ഘട്ടത്തില്‍ അവരുടെ പടനായകനായ അഹ് മദ് സാഹിബിന്റെ നിര്യാണം കനത്ത നഷ്ടമാണ് ഉണ്ടാക്കുകയെന്ന് അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.


നഷടമായത് പീഡിത ജനതയുടെ അത്താണിയെ: സി ടി

കാസര്‍കോട്: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അത്താണിയായും, പീഡിത ജനതക്ക് സാന്ത്വനവുമായി നിലകൊണ്ട ഇ അഹമ്മദിന്റെ നിര്യാണം ന്യൂനപക്ഷ ജനതക്ക് സൃഷ്ടിച്ചത് കനത്ത ആഘാതമാണെന്നും, അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും ഇടപെടലും അനിവാര്യമായ നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിനും, മതേതര ചേരിക്കും ആശങ്ക പടര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗിന്റെ പ്രസക്തി ദേശീയ തലത്തിലും, ഇന്ത്യയുടെ യശസ്സ് അന്തര്‍ദേശീയ തലത്തിലും വളര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. അഹമ്മദിന്റെ നിര്യാണം രാജ്യത്തിനും, മതേതരത്വത്തിനും, ജനാധിപത്യചേരിക്കും, സര്‍വ്വോപരി പീഡിത ജനതക്കും തീരാനഷ്ടമാണെന്നും സി ടി പറഞ്ഞു.


നഷ്ടപ്പെട്ടത് വിജയവഴി മാത്രം പാര്‍ട്ടിക്ക് സമര്‍പ്പിച്ച നേതാവിനെ: ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട്: ഇ അഹമ്മദ് സാഹിബിന്റെ വിയോഗം മൂലം നഷ്ടമായിരിക്കുന്നത് മുസ്ലിം ലീഗിന്റെ അഭിമാനം ലോകത്തോളം ഉയര്‍ത്തിയ നേതാവിനെയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു.

വ്യക്തിപ്രഭാവം കൊണ്ട് അദ്ദേഹം നേടിയ ഒരോ വിജയങ്ങളും പാര്‍ട്ടിക്കുണ്ടാക്കിയ നേട്ടം ചെറുതല്ല. ഒന്നാം യുപിഎ ഗവണ്‍മെന്റ് കാലഘട്ടത്തില്‍ കേരളത്തില്‍ നിന്ന് യുഡിഎഫിനെ പ്രതിനിധീകരിക്കാന്‍ ഒരെയോരു വ്യക്തി അഹമ്മദ് സാഹിബ് ആയിരുന്നു. ആ വിജയം പാര്‍ട്ടിക്ക് ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

അന്തര്‍ദേശീയ തലത്തില്‍ അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ അഭിമാനം കൊണ്ടത് ഒരോ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു. ഒരു സഹപ്രവര്‍ത്തകനെന്ന നിലക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്നും ചെര്‍ക്കളം പറഞ്ഞു.


നഷ്ടപ്പെട്ടത് കാസര്‍കോടിനോട് കനിവ് കാട്ടിയ നേതാവിനെ: എം സി ഖമറുദ്ദീന്‍

കാസര്‍ക്കോട്: ഭരണ രംഗത്ത് ചവിട്ടി കയറുമ്പോഴും നേട്ടങ്ങളുടെ ഒരു ഭാഗം കാസര്‍കോടിന് സംഭാവന ചെയ്ത ഭരണ കര്‍ത്താവിനെയാണ് ഇ അഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന വ്യവസായ മന്ത്രിയായപ്പോള്‍ അദ്ദേഹം സമ്മാനിച്ച കെല്‍ ആണ് കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം എടുത്തു പറയാവുന്ന ഒരു സ്ഥാപനമായിട്ടുളളതെന്നും ഇത് ഇ അഹ് മദിന്റെ ഇടപെടലിലൂടെ കിട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രിയായ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന റെയില്‍വേ വകുപ്പ് സംബന്ധിച്ചിടത്തോളം സുവര്‍ണ്ണകാലഘട്ടമായിരുന്നു. അവഗണിക്കപ്പെട്ട ഈ മേഖലയില്‍ മാന്യമായ യാത്ര സൗകര്യത്തിനും സ്‌റ്റേഷനുകളുടെ വികസനത്തിനും സൗകര്യമൊരുക്കിയതും അദ്ദേഹമായിരുന്നു.

പിന്നോക്ക ജില്ലയായ കാസര്‍കോട്ട് മാനവവിഭവ സഹമന്ത്രിയായപ്പോള്‍ നിരവധി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കിയതോടൊപ്പം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരളത്തിന് അനുവദിക്കുന്നതിന് അവസരമുണ്ടാക്കിയതും അദ്ദേഹത്തിന്റെ ഇടപെടലാണ്. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായും രാഷ്ട്രീയ പരമായും വന്‍ നഷ്ടമാണ് സൃഷ്ടിച്ചെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മണ്‍മറഞ്ഞത് യുഗപ്രഭാവനായ ചരിത്ര പുരുഷന്‍: കെ എം സി സി 

ദുബൈ: ഇന്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച പാര്‍ലെമെന്റേറിയനും നഗരസഭ മുതല്‍ ഐക്യരാഷ്ട്രസഭ വരെ തന്റെ കര്‍മ്മപഥത്തില്‍ ധിഷണാവൈഭവം കൊണ്ട് ജ്വലിച്ചു നിന്ന ചരിത്രപുരുഷനായിരുന്നു ഇ അഹ് മദ് എന്ന് ദുബൈ കെ എം സി സി  കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മത സൗഹാര്‍ദത്തിനും മതേതരത്വത്തിനും ഏറെ പ്രാധാന്യം കല്‍പ്പിച്ച വ്യക്തിയായിരുന്നു ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയ ഇ  അഹ് മദ്. വിദേശ നയതന്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അവിടെങ്ങളിലെല്ലാം ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിനും വിശിഷ്യാ ന്യൂനപക്ഷ രാഷ്ട്രീയത്തിനു വലിയ വിടവാണു സൃഷ്ടിച്ചിരിക്കുന്നത്.

അന്ത്യ ശ്വാസം വരെ ഇന്ത്യന്‍ മുസ്ലിം ന്യുനപക്ഷ അവകാശ പോരാട്ടങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റി വെച്ച നേതാവായിരുന്നു ഇ അഹ് മദ് സാഹിബ് എന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഇ അഹ് മദിന്റെ വിയോഗം: അനുശോചന പ്രവാഹം

ഇ അഹ് മദിന്റെ വിയോഗം: അനുശോചന പ്രവാഹം


എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

കാസര്‍കോട്: ജനസമൂഹത്തിനായ് ജീവിതം മാറ്റി വെച്ച മഹാ മനുഷ്യനാണ് ഇ അഹമ്മദെന്ന് എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പിന്നോക്ക മുസ്ലിം വിഭാഗങ്ങളിലെ പാര്‍ലമെന്റിലെ ശബ്ദമാണ് നഷ്ടമായതെന്നും കമ്മിറ്റി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം ഡോ. സി ടി സുലൈമാന്‍, ഇഖ്ബാല്‍ ഹൊസങ്കടി, മാണി പെരിയ, ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, മുഹമ്മദ് ഷാ, ഷരീഫ് പടന്ന തുടങ്ങിയവര്‍ അനുശോചിച്ചു.


ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു

ജിദ്ദ: ഇ അഹമ്മദിന്റെ നിര്യാണത്തിലൂടെ മികച്ച പാര്‍ലമെന്ററിയനെയും നയതന്ത്രജ്ഞനെയുമാണ് ഇന്ത്യക്ക് നഷ്ടമായതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എം പി എന്ന നിലയിലും മന്ത്രി എന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകളാണ് അദ്ദേഹം അടയാളപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.

പ്രവാസികളുടേത് അടക്കമുള്ള വിഷയങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തിയ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും ദീര്‍ഘ വീക്ഷണ മുള്ളതും ഫലപ്രദവുമായിരുന്നു. ഹജ്ജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സാമുദായിക താല്പര്യവും രാജ്യ താല്പര്യവും ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിഞ്ഞ ധിഷണ ശാലിയായ നേതാവായിരുന്നു അദ്ദേഹം.

ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മ രംഗത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗവും കര്‍മ്മ മണ്ഡലത്തിലായത് ഒരു നിയോഗമായിരിക്കാമെന്നും അഹമ്മദ് എം പി യുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും പാര്‍ട്ടിക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മേല്‍പറമ്പ് യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു

കാസര്‍കോട്: മുന്‍ കേന്ദ്രമന്ത്രിയും എം പിയും മുസ്ലീം ലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായ ഇ അഹ് മദിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മേല്‍പറമ്പ് യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.


ഇ അഹ് മദ് സമസ്തയെ സ്‌നേഹിച്ച വ്യക്തി: സമസ്ത

കാസര്‍കോട്: ഇ അഹ് മദ് നല്ല ജനസേവകനും സമസ്തയുടെ എല്ലാ പരിപാടികളിലും നിറസാന്നിധ്യവും സമസ്തയെയും പണ്ഡിതന്മാരെയും സ്‌നേഹിച്ച വ്യക്തിത്യവുമായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ എന്നിവര്‍ അനുസ്മരിച്ചു. ഇ അഹ് മദിന്റെ വിയോഗം നികത്താനാവത്ത നഷ്ട്ടമാണന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാര്‍ പറഞ്ഞു.

എസ് വൈ എസ് അനുശോചിച്ചു

കാസര്‍കോട്: ഇ അഹ് മദിന്റെ നിര്യാണത്തില്‍ എസ് വൈ എസ് അനുശോചിച്ചു എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ് വൈ എസ് മണ്ഡലം പ്രസിഡന്റ് ബദ്‌റുദ്ദീന്‍ ചെങ്കള, ജനറല്‍ സെക്രട്ടറി എം എ ഖലീല്‍ എന്നിവര്‍ അനുശോചിച്ചു.


സാമുദായിക പുരോഗതിക്ക് പ്രവര്‍ത്തിച്ച നേതാവാണ് ഇ അഹ് മദ്: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: സമുദായത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി പ്രയത്‌നിച്ച നേതാവാണ് ഇ അഹ് മദ് എന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords:  Kerala, kasaragod, Muslim-league, Condolence, Leader, Politics, Political party, E Ahmed, Passed away, Death, Condolences to E Ahmed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia