city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Condolence | ടി ഇ അബ്ദുല്ലയുടെ വേര്‍പാടില്‍ അനുശോചന പ്രവാഹം; നഷ്ടമായത് കാസര്‍കോട് നഗരത്തിന്റെ വികസനത്തിന് വിത്തുപാകിയ ഭരണകര്‍ത്താവിനെ; രാഷ്ട്രീയ ഭേദമന്യേ സൗഹൃദം പുലര്‍ത്തിയ നേതാവ്

കാസര്‍കോട്: (www.kasargodvartha.com) അന്തരിച്ച മുസ്ലിം ലീഗ് കാസകോട് ജില്ലാ പ്രസിഡണ്ടും മുൻ നഗരസഭാ ചെയർമാനുമായ ടിഇ അബ്ദുല്ലയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. സൗമ്യത മുഖമുദ്രയാക്കിയ നേതാവിന്റെ വി​യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ അ​നു​ശോ​ച​ന​ങ്ങ​ൾ ഒ​ഴു​കി.
           
Condolence | ടി ഇ അബ്ദുല്ലയുടെ വേര്‍പാടില്‍ അനുശോചന പ്രവാഹം; നഷ്ടമായത് കാസര്‍കോട് നഗരത്തിന്റെ വികസനത്തിന് വിത്തുപാകിയ ഭരണകര്‍ത്താവിനെ; രാഷ്ട്രീയ ഭേദമന്യേ സൗഹൃദം പുലര്‍ത്തിയ നേതാവ്

പ്രമുഖർ അനുശോചിച്ചു

നിര്യാണത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ സിടി അഹ്മദ് അലി, എ അബ്ദുര്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്‌റഫ് എംഎല്‍എ, സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട്, ദേര സിറ്റി ചെയർമാൻ മധൂർ ഹംസ, യുനൈറ്റഡ് ആശുപത്രിയിലെ ഡോ. മഞ്ജുനാഥ ഷെട്ടി, ഡോ. വീണ മഞ്ജുനാഥ്, മുസ്ലിം ലീഗ് നേതാക്കളായ  വികെപി ഹമീദലി, എംബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എഎം കടവത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, എംപി ജഅഫര്‍, കെഎം ശംസുദ്ദീന്‍ ഹാജി, എം അബ്ബാസ്, കെ അബ്ദുല്ല കുഞ്ഞി, കെബി മുഹമ്മദ് കുഞ്ഞി, ബശീര്‍ വെളളിക്കോത്ത്, അഡ്വ. എംടിപി കരീം, അശ്‌റഫ് എടനീര്‍, കെപി മുഹമ്മദ് അശ്റഫ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ശാദ് മൊഗ്രാല്‍, എ അഹ്മദ് ഹാജി, മുത്വലിബ് പാറക്കെട്ട്, രാജു കൃഷ്ണന്‍, കലാഭവന്‍ രാജു, പിപി നസീമ ടീചര്‍, മുംതാസ് സമീറ, എപി ഉമര്‍, ഖാദര്‍ ഹാജി ചെങ്കള, സിഎ അബ്ദുല്ല കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ടിഎം ശാഹിദ് എന്നിവര്‍ അനുശോചിച്ചു.

കാസര്‍കോടിന്റെ നന്മ മേഖലയ്ക്ക് കനത്ത നഷ്ടമെന്ന് സിടി അഹ്മദ് അലി

സൗമ്യ പെരുമാറ്റവും, മിത ഭാഷണവും പരന്ന വായനയും കൊണ്ട് സാമൂഹ്യ സേവകര്‍ക്ക് ജീവിതം മാതൃകയായി സമര്‍പിച്ച ടിഇ അബ്ദുല്ലയുടെ നിര്യാണത്തിലൂടെ സഹോദരസ്ഥാനീയനെയാണ് നഷ്ടപ്പെട്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹ്മദ് അലി പറഞ്ഞു. പാര്‍ടിയുടെ താഴെതട്ടു തൊട്ടുള്ള പ്രവര്‍ത്തനത്തിലൂടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പദവിയിലെത്തിയ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് സംഘടനക്ക് വലീയ മുതല്‍കൂട്ടായിരുന്നു.

മുനിസിപല്‍ ചെയര്‍മാന്‍ പദവികള്‍ അടക്കം കൈകാര്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ നിയമ അവബോധവും മികവും ജനങ്ങള്‍ക്ക് നേരിട്ടറിഞ്ഞതാണ്. കാസര്‍കോട് നഗരപിതാവായിരിക്കെ വകുപ്പിന്റെ അവാര്‍ഡും ജനങ്ങളുടെ അനുമോദനവും വാരിക്കൂട്ടിയ ഭരണാധികാരിയായിരുന്നു ടിഇ. അദ്ദേഹത്തിന്റെ നിര്യാണം കാസര്‍കോടിന്റെ നന്മ മേഖലയ്ക്ക് വലിയ നഷ്ടം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
            
Condolence | ടി ഇ അബ്ദുല്ലയുടെ വേര്‍പാടില്‍ അനുശോചന പ്രവാഹം; നഷ്ടമായത് കാസര്‍കോട് നഗരത്തിന്റെ വികസനത്തിന് വിത്തുപാകിയ ഭരണകര്‍ത്താവിനെ; രാഷ്ട്രീയ ഭേദമന്യേ സൗഹൃദം പുലര്‍ത്തിയ നേതാവ്

ടിഇ അബ്ദുല്ല മുസ്ലിംലീഗിന്റെ സൗമ്യ മുഖമെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് ജില്ലാ മുസ്ലീം ലീഗിന്റെ സൗമ്യ മുഖമായിരുന്നു ടിഇ അബ്ദുല്ലയെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് അനുശോചിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച ടിഇ അബ്ദുല്ല അവസാന ശ്വാസംവരെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു. കാസര്‍കോടിന്റെ വികസന കാര്യങ്ങളില്‍ അദ്ദേഹം എന്നും പ്രത്യേകം താത്പര്യം എടുത്തിരിന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.

കേരള മുസ്ലിം ജമാഅത് അനുശോചിച്ചു

ടിഇ അബ്ദുല്ല നിഷ്‌കളങ്കനായ രാഷ്ട്രീയ നേതാവും സാമൂഹ്യ പ്രതിബദ്ധതയുള്ള ജനസേവകനുമായിരുന്നുവെന്ന് കേരള മുസ്ലിം ജമാഅത് ജില്ലാ ജെനറൽ സെക്രടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി പറഞ്ഞു. കാസർകോട് മുൻസിപൽ ചെയർമാനായിരുന്ന കാലത്ത് സഅദിയ്യയുടെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയ ടിഇ, പരേതനായ നൂറുൽ ഉലമ എംഎ അബ്ദുൽ ഖാദർ മുസ്ലിയാരുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്ഡിപിഐ അനുശോചിച്ചു

ടിഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമിറ്റി അനുശോചിച്ചു. സൗമ്യനായ പൊതുപ്രവര്‍ത്തകനായിരുന്നു ടിഇയെന്നും കുടുംബത്തിനും അദ്ദേഹത്തിന്റെ പാര്‍ടിക്കുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജെനറല്‍ സെക്രടറി എഎച് മുനീര്‍, സെക്രടറി ഖാദര്‍ അറഫ, ഖജാഞ്ചി ആസിഫ് ടിഐ എന്നിവര്‍ പറഞ്ഞു.

ഐഎന്‍എല്‍ വഹാബ് വിഭാഗം അനുശോചിച്ചു

ടിഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ ഐഎന്‍എല്‍ (വഹാബ് വിഭാഗം) സംസ്ഥാന സെക്രടറി സത്താര്‍ കുന്നില്‍, വൈസ് പ്രസിഡന്റ് എംകെ ഹാജി കോട്ടപ്പുറം, സെക്രടറിയേറ്റ് അംഗം എംഎ കുഞ്ഞബ്ദുല്ല, എന്‍പിഎന്‍ സംസ്ഥാന ജെനറല്‍ സെക്രടറി സാലിം ബേക്കല്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ മാളിക, ജെനറല്‍ സെക്രടറി എകെ കമ്പാര്‍ എന്നിവര്‍ അനുശോചിച്ചു.

കര്‍മ നിരതനായ നേതാവിനെയാണ് നഷ്ടമായതെന്ന് കെഎംസിസി

ടിഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റി അനുശോചിച്ചു. പാര്‍ടിയിലെ ഏത് വിഷയത്തിലും സുചിന്തിതമായി പഠിച്ചു പരിഹാരം നിര്‍ദേശിക്കാനുള്ള ടി ഇ യുടെ കഴിവ് അപാരമായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ മാതൃകാ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജെനറല്‍ സെക്രടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍, ഓര്‍ഗനസിംഗ് സെക്രടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ പറഞ്ഞു.

ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി എച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, കെ പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, അഡ്വ. ഇബ്രാഹിം ഖലീല്‍, സലാം തട്ടാനാച്ചേരി, ഫൈസല്‍ മൊഹ്‌സിന്‍ തളങ്കര, യൂസുഫ് മുക്കൂട്, അശ്‌റഫ് പാവൂര്‍, എന്‍സി മുഹമ്മദ്, റശീദ് ഹാജി കല്ലിങ്ങല്‍, ഹാശിം പടിഞ്ഞാര്‍, ശരീഫ് പൈക തുടങ്ങിയവര്‍ അനുശോചിച്ചു.

ടിഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമിറ്റി അനുശോചിച്ചു.
പരന്ന വായനയും ചരിത്രാവബോധവും കൈമുതലായിരുന്ന ടിഇ അബ്ദുല്ല പുതു തലമുറക്ക് മാര്‍ഗ ദര്‍ശിയും റഫറന്‍സ് ഗ്രന്ഥാവുമായിരുന്നുവെന്ന് പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ആക്ടിങ് ജെനറല്‍ സെക്രടറി സിദ്ദീഖ് ചൗക്കി, ട്രഷറര്‍ സത്താര്‍ ആലമ്പാടി എന്നിവര്‍ പറഞ്ഞു. ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ച, മുനീഫ് ബദിയടുക്ക, ഹനീഫ് കാറഡുക്ക, ശാഫി ചെര്‍ക്കള, ഹമീദ് എംഎസ്, സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ തുടങ്ങിയവര്‍ അനുശോചിച്ചു. ടിഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലം കമിറ്റികളും അനുശോചിച്ചു.

ദീര്‍ഘവീക്ഷണമുള്ള വ്യക്തിത്വമായിരുന്നുവെന്ന് മര്‍ചന്റ്‌സ് അസോസിയേഷന്‍

ടിഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ അടിയന്തിര സെക്രടറിയേറ്റ് യോഗം അനുശോചിച്ചു. വ്യാപാരികളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ടിഇ അബ്ദുല്ല നഗരത്തിലെ വികസനത്തിന്റെ കാര്യത്തില്‍ ദീര്‍ഘവീക്ഷണമുള്ള വ്യക്തിത്വമായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കാസര്‍കോട് മുന്‍സിപല്‍ കോണ്‍ഫറന്‍സ് ഹോള്‍, പഴയ ബസ് സ്റ്റാന്‍ഡ് മുനിസിപല്‍ ഷോപിംഗ് കോംപ്ലക്‌സ്, പുതിയ ബസ് സ്റ്റാന്‍ഡ് വികസന പൂര്‍ത്തീകരണം, സന്ധ്യാരാഗം ഓഡിറ്റോറിയം, കാസര്‍കോട് ലൈബ്രററിയെ ആധുനീകവല്‍ക്കരിച്ച് കേളത്തിലെ ഏറ്റവും മികച്ചതാക്കിയത്, കാസര്‍കോട് നഗര സൗന്ദര്യവത്ക്കരണം തുടങ്ങിയ പദ്ധതികളുമായി കാസര്‍കോടിന്റെ വികസന ശില്പിയാണ് ടിഇ അബ്ദുല്ലയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ എ അസിസ് അനുസ്മരിച്ചു. ദിനേശ് കെ, നഈം ഫെമിന, മുനീര്‍ എംഎം, സികെ ഹാരിസ്, അജിത് സികെ, ശറഫുദ്ദീന്‍, റഊഫ് പള്ളിക്കാല്‍, അന്‍വര്‍ ടിപി, ലത്വീഫ് കെഎം, ലത്വീഫ് കെഎ തുടങ്ങിയവര്‍ അനുശോചിച്ചു.

എന്‍സിപി അനുശോചിച്ചു

ടിഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ എന്‍സിപി കാസര്‍കോട് ബ്ലോക് കമിറ്റി പ്രസിഡന്റ്. ഉബൈദുല്ല കടവത്തും ജെനറല്‍ സെക്രടറി ഹമീദ് ചേരങ്കൈയും അനുശോചിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Politics, Political-News, Muslim-league, Condolence, Obituary, Died, Condolence in TE Abdulla's death.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia