city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ മുൻമുഖ്യമന്ത്രിയുടെ പേരിലുള്ള ശിലാഫലകം മൂലക്കിട്ടെന്ന് ആരോപണം; പ്രധിഷേധവുമായി യു ഡി എഫ് നേതാക്കൾ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 06.07.2021) നിർമാണം പൂർത്തിയാവാത്ത വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിൽ താലൂക് ഓഫീസ് പ്രവർത്തനം തുടങ്ങിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫലകം മൂലയിൽ തള്ളിയെന്ന് ആരോപണം. ഇക്കാര്യം ഉന്നയിച്ച് ബളാൽ പഞ്ചായത്ത് പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറിയുമായ രാജു കട്ടക്കയം, പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, മുസ്ലിം ലീഗ് നേതാവ് എ സി എ ലത്വീഫ്, വാർഡ് മെമ്പർ വിനു കെ ആർ എന്നിവർ തഹസിൽദാരുടെ ചുമതല വഹിക്കുന്ന ഡെപ്യുടി തഹസിൽദാരുടെ മുന്നിലെത്തി.

വെള്ളരിക്കുണ്ട് താലൂക് അനുവദിക്കുകയും അതിന്റെ ഉദ്‌ഘാടനം നിർവഹിക്കുയും ചെയ്ത ഉമ്മൻ ചാണ്ടിയുടെ ഫലകം പുതിയ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രധാനപ്പെട്ട സ്ഥലത്ത്‌ സ്ഥാപിക്കുന്നതിന് പകരം കെട്ടിടത്തിന്റെ ഒരു മൂലയിൽ അദ്ദേഹത്തെ അപമാനിക്കും പോലെ തലതിരിച്ചു വെച്ചിരിക്കുകയാണെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു.

മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ മുൻമുഖ്യമന്ത്രിയുടെ പേരിലുള്ള ശിലാഫലകം മൂലക്കിട്ടെന്ന് ആരോപണം; പ്രധിഷേധവുമായി യു ഡി എഫ് നേതാക്കൾ



മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഉമ്മൻ ചാണ്ടിയുടെ ഫലകം ഉദ്ഘാടന ദിവസം തന്നെ കെട്ടിടത്തിന് മുന്നിൽ സ്ഥാപിക്കണമെന്ന് അന്ന് യോഗത്തിൽ പങ്കെടുത്ത യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അന്ന് മറ്റു ഫലകങ്ങൾക്ക് ഒപ്പം ഉമ്മൻ ചാണ്ടിയുടെ പേരിൽ ഉള്ള ഫലകവും ഉണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്ത എഡിഎം അടക്കമുള്ളവർ ഉറപ്പ് നൽകിയിരുന്നു.

പുതിയ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ അവസാന മിനിക്കു പണികൾ നടന്നു വരികയാണെങ്കിലും എൽ ഡി എഫ് സർകാരിന്റെ കാലത്ത്‌ അനുവദിച്ച പുതിയ കെട്ടിടത്തിന്റെയും അതിന്റെ ഉദ്ഘാടനത്തിന്റെയും ഫലകങ്ങൾ പ്രധാനകവാടത്തിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഫലകം ബോധപൂർവം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ സ്ഥാപിക്കാതിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും രാജു കട്ടക്കയം പറഞ്ഞു.

super: 'ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും'

fb title: മുൻ മുഖ്യമന്ത്രിയുടെ ശിലാഫലകം മൂലക്കിട്ടെന്ന് ആരോപണം

Keywords:  Kerala, News, Kasaragod, Video, Vellarikundu, Balal, Congress, Political party, Politics, Protect, Complaints that slab bearing name of former Chief Minister erected in the building of the Mini Civil Station removed.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia