തൃക്കരിപ്പൂരിൽ യുഡിഎഫ് ബൂത് ഏജന്റിനെ മർദിച്ചതായി പരാതി
Apr 6, 2021, 16:53 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 06.04.2021) യുഡിഎഫ് ബൂത് ഏജന്റിനെ മർദിച്ചതായി പരാതി. കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) കാസർകോട് ജില്ലാ സെക്രടറി ജയിംസ് മാരൂരിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 127-ാം നമ്പർ ബൂതിലായിരുന്നു സംഭവം.
യുഡിഎഫ് സ്ഥാനാർഥി എം. പി ജോസഫിന് വേണ്ടി സി പി എം ശക്തികേന്ദ്രത്തിലെ ബൂതിൽ ജയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫ് ബൂത് ഏജന്റുമാർ തന്നെ മർദിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി എം പി ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് കെ കെ രാജേന്ദ്രൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രടറി എം ടി പി കരീം എന്നിവർ ജയിംസിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, Complaint that a UDF booth agent was beaten up in Thrikkarippur.
< !- START disable copy paste -->