യു ഡി എഫ് ബൂത് ഏജന്റിന് മേൽ നായക്കുരുണ പൊടിയിട്ട് മർദ്ദിച്ചതായി പരാതി
Apr 6, 2021, 20:56 IST
പിലിക്കോട്: (www.kasargodvartha.com 06.04.2021) യു ഡി എഫ് ബൂത് ഏജന്റിന് മേൽ സി പി എം പ്രവർത്തകർ നായിക്കുരുണ പൊടി വിതറി മർദ്ദിച്ചതായി പരാതി. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പിലിക്കോട് വയൽ ഗവ. വെൽഫെയർ എൽ പി സ്കൂളിലെ 116 നമ്പർ ബൂതിൽ ഏജൻറായിരുന്ന പി കെ വിനയകുമാറാ (55) ണ് നായക്കുരുണ പൊടി വിതറി മർദ്ദിച്ചതായി പരാതിപ്പെട്ടത്.
വൈകീട്ട് അഞ്ച് മണിയോടെ ബൂതിന് പുറത്ത് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. ചെറുവത്തൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മാനേജിങ് ഡയരക്ടറായ വിനയകുമാർ സഹകരണ ജീവനക്കാരുടെ സംഘടനായ കെ സി ഇ എഫിന്റെ സംസ്ഥാന ട്രഷറർ കൂടിയാണ്.
മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന എം രാജേഷാണ് ഷർട്ട് വലിച്ച് ശരീരത്തിൽ നായക്കുരുണ പൊടിയിട്ടതെന്നും വിനയകുമാർ പരാതിയിൽ പറയുന്നു.
മർദ്ദനമേറ്റ പരിക്കുകളോടെ വിനയകുമാർ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. യു സി എഫ് സ്ഥാനാർഥി എം പി ജോസഫ് ഉൾപ്പെടെയുള്ളവർ വിവരമറിഞ്ഞ് സ്കൂളിലെത്തിയിരുന്നു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Attack, Complaint, Complaint that a UDF booth agent was beaten up.
< !- START disable copy paste -->