city-gold-ad-for-blogger

എസ് ഡി പി ഐ നേതാവിൻ്റെ അരി ഗോഡൗണിന് തീവെച്ചതായി പരാതി; 'സിപിഎം നാട്ടിൽ അരാജകത്വം സൃഷ്‌ടിക്കുന്നു'

കുമ്പള: (www.kasargodvartha.com 25.04.2021) കഴിഞ്ഞ ദിവസം കുമ്പള ബംബ്രാണയിൽ സി പി എം നേതാവ് കെ കെ അബ്ദുല്ല കുഞ്ഞിയുടെ വീട് ജെ സി ബി ഉപയോഗിച്ച് തകർത്ത സംഭവത്തിന് പിന്നാലെ എസ് ഡി പി ഐ നേതാവിൻ്റെ അരി ഗോഡൗണിന് തീവെച്ചതായി പരാതി.

എസ്ഡിപിഐ ബംബ്രാണ ബ്രാഞ്ച് പ്രസിഡൻറ് നാസർ ബംബ്രാണയുടെ അരി ഗോഡൗണിന് തീവെച്ചതായാണ് പരാതി. കടക്ക് നേരെ ഇരുട്ടിന്റെ മറപിടിച്ചു കൊണ്ട് സിപിഎം ക്രിമിനൽ സംഘം തീവെച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി പറഞ്ഞു

എസ് ഡി പി ഐ നേതാവിൻ്റെ അരി ഗോഡൗണിന് തീവെച്ചതായി പരാതി; 'സിപിഎം നാട്ടിൽ അരാജകത്വം സൃഷ്‌ടിക്കുന്നു'

ക്രിമിനൽ സംഘത്തെ നിലയ്ക്ക് നിർത്താൻ നിയമപാലകർ മുന്നോട്ട് വരണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎമിൻ്റെ ഗുണ്ടായിസമാണ് സത്യത്തിൽ ബംബ്രാണയിൽ നടന്നതെന്നും കുറ്റപ്പെടുത്തി.

ഹൈകോടതി ഉത്തരവ് ഉണ്ടായ സ്വന്തം സ്ഥലത്തേക്ക് പോയതിനെയാണ് സിപി എം നേതാക്കളുടെ നേതൃത്വത്തിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് പിന്നീട് കൊടികുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കത്തിച്ച കട നേതാക്കളായ ഇഖ്ബാൽ ഹൊസങ്കടി, അൻസാർ ഹൊസങ്കടി, മുബാറക് എന്നിവർ സന്ദർശിച്ചു.



Keywords:  Kerala, News, Kasaragod, Kumbala, Fire, Burnt, Political party, Politics, SDPI, CPM, Complaint, Police, Complaint that SDPI leader's rice godown set on fire; SDPI says CPM is creating anarchy.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia