city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

House Attacked | മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവില്‍ അക്രമണം നടന്നതായി പരാതി; പിന്നില്‍ സിപിഎം എന്ന് ആരോപണം; 'സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ല'

കുമ്പള: (www.kasargodvartha.com) മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവില്‍ അക്രമണം നടന്നതായി പരാതി. അക്രമം നടത്തിയതിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ലന്ന് നേതാക്കൾ പറഞ്ഞു.
                         
House Attacked | മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവില്‍ അക്രമണം നടന്നതായി പരാതി; പിന്നില്‍ സിപിഎം എന്ന് ആരോപണം; 'സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ല'

ഞായറാഴ്ച രാത്രി കുമ്പള പഞ്ചായതിലെ പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എ എം സൈനുദ്ദീന്റെ വീടിന് നേരെ കല്ലേറും അക്രമവും ഉണ്ടായെന്നാണ് പരാതി. വീടിന്റെ ജനലും ഗ്ലാസുകളും മറ്റും തകര്‍ന്നിരുന്നു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ ഒരു സംഘം ഓടി പോകുന്നതായി കണ്ടെന്ന് സൈനുദ്ദീന്‍ പറയുന്നു.

നേരത്തെ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ സൈനുദ്ദീന്റെ വീട്ട് മുറ്റത്ത് സിപിഎം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇതിനെ സൈനുദ്ദീന്‍ ചോദ്യം ചെയ്തിരുന്നതായും ഇതാണ് വീടാക്രമത്തിന് കാരണമെന്നും ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. മനപൂര്‍വം കുഴപ്പമുണ്ടാക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു,

വീടിന് കല്ലെറിഞ്ഞു ജനാലകള്‍ തകര്‍ത്ത് നാശനഷ്ടം ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൈനുദ്ദീന്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസ് അന്വേഷണം നടത്തി കേസൈടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മുസ്ലിം ലീഗ് പഞ്ചായത് കമിറ്റിയും കോണ്‍ഗ്രസും പ്രതിഷേധിച്ചു. മുസ്ലിം ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ വീട് സന്ദര്‍ശിക്കുകയും ചെയ്തു. വിജയിച്ചിട്ടും സിപിഎമിന് പക തീരുന്നില്ലെന്നും ഇതാണ് അക്രമത്തിന് പിന്നിലെന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Kumbala, Complaint, Assault, Crime, Muslim-league, Attack, Politics, Political Party, Complaint that attack on Muslim League leader's house.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia