Unity Call | രാജ്യത്തിന്റെ ഉന്നമനത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യമെന്ന് പാണക്കാട് മുഈനലി തങ്ങൾ; പ്രൗഢമായി എസ്കെഎസ്എസ്എഫ് മനുഷ്യ ജാലിക

● മനുഷ്യ ജാലിക ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
● പത്തൊൻപതാമത് മനുഷ്യ ജാലികയാണ് പടന്നയിൽ നടന്നത്.
● സ്വാഗത സംഘം ചെയർമാൻ സി കെ കെ മാണിയൂർ പതാക ഉയർത്തി.
● സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു.എം അബ്ദു റഹ്മാൻ മുസ്ലിയാർ ഫ്ലാഗ് ഓഫ് ചെയ്തു.
പടന്ന: (KasargodVartha) രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്താമെന്ന് പാണക്കാട് സയ്യിദ് മുഈനലി തങ്ങൾ. രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ റിപ്പബ്ലിക് ദിനത്തിൽ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി പടന്നയിൽ സംഘടിപ്പിച്ച മനുഷ്യ ജാലിക ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയതയുടെയും ഫാസിസത്തിന്റെയും ഇരുണ്ട ശക്തികളെ നേരിടാൻ ജനങ്ങളെ ഐക്യപ്പെടുത്തണമെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലും സമാധാനവും സഹകരണവും കൊണ്ടുവരണമെന്നും മുഈനലി തങ്ങൾ പറഞ്ഞു. സൗഹൃദ പ്രവർത്തനങ്ങളിലൂടെ മാത്രമേ ശക്തമായ സമൂഹവും ഒരു പ്രഗത്ഭമായ രാജ്യവും സൃഷ്ടിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യ ജാലിക ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പത്തൊൻപതാമത് മനുഷ്യ ജാലികയാണ് പടന്നയിൽ നടന്നത്. ഇന്ത്യൻ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളിൽ നിന്നുയർന്നു വരുന്ന വർഗീയ തീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലികയുടെ ലക്ഷ്യമെന്ന് നേതാക്കൾ ഉണർത്തി.
സമ്മേളന നഗരിയിൽ രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയർമാൻ സി കെ കെ മാണിയൂർ പതാക ഉയർത്തി. വൈകുന്നേരം നാല് മണിക്ക് വടക്കേപ്പുറം പരിസരത്തുനിന്ന് സമസ്ത കേന്ദ്ര മുശാവറ സീനിയർ വൈസ് പ്രസിഡന്റ് യു.എം അബ്ദു റഹ്മാൻ മുസ്ലിയാർ ഫ്ലാഗ് ഓഫ് ചെയ്ത് ജാലികക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ജാലിക റാലിക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുദ്ധീൻ ദാരിമി പടന്ന, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ല പ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന, ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, ട്രഷറർ സഈദ് അസ്അദി പുഞ്ചാവി, വർക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, സ്വാഗത സംഘം ചെയർമാൻ സി.കെ കെ മാണിയൂർ, ജനറൽ കൺവീനർ ഹാഷിം പടന്ന, വർക്കിംഗ് കൺവീനർ സഈദ് വലിയ പറമ്പ്, ട്രഷറർ കെ എം ഷംസുദ്ധീൻ ഹാജി എന്നിവർ നേതൃത്വം നൽകി.
പടന്ന മൂസ ഹാജി മുക്ക് മദ്റസ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന അധ്യക്ഷത വഹിക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി സി പ്രസിഡൻ്റ് അഡ്വ പി.കെ ഫൈസൽ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ. പി. ഹമീദലി ഹാജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സമസ്ത ജില്ല ട്രഷറർ കെ ടി അബ്ദുല്ല ഫൈസി പ്രാർത്ഥന നടത്തി.
നജ്മുദ്ദീൻ തങ്ങൾ, സ്വഫ് വൻ തങ്ങൾ ഏഴിമല, സഫിയുള്ളായി തങ്ങൾ, ശറഫുദ്ധിൻ തങ്ങൾ കുന്നും കൈ, സയ്യിദ് യാസർ തങ്ങൾ പടന്നക്കാട്, സൈഫുദ്ദീൻ തങ്ങൾ ഹുദവി, പി വി അഹമ്മദ് ശരീഫ് ഹാജി, എസ് കെ എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മുൻ ജില്ല ജനറൽ സെക്രട്ടറിമാരായ ഖലീലുൽ റഹ്മാൻ കാശിഫി, ടി.എം.എ റഹ്മാൻ തുരുത്തി, എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ജില്ല വർക്കിംഗ് സെക്രട്ടറി അബൂബക്കർ സിദ്ധീഖ് അസ്ഹരി പാത്തൂർ, ജില്ല മുശാവറ അംഗം മജീദ് ദാരിമി പയ്യക്കി, ഫസ് ലു റഹ്മാൻ ദാരിമി കുമ്പടാജെ, യു സഹദ് ഹാജി ഉളിയത്തടുക്ക, എം.എ ഖലീൽ, മൂസ മൗലവി സാലത്തടുക്ക, അലി അക്ബർ ബാഖവി തനിയാപുറം, യുനുസ് ഫൈസി കാക്കടവ്, കബീർ ഫൈസി പെരിങ്കടി, അബ്ദു റസാഖ് അസ്ഹരി, അബ്ദുല്ല യമാനി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ജമാൽ ദാരിമി ആലംപാടി, ഹാഫിള് റാശിദ് ഫൈസി, അൻവർ തുപ്പക്കൽ, ഫൈസൽ ദാരിമി, ഉസാം പള്ളങ്കോട്, ഇല്യാസ് ഹുദവി മുഗു, റാസിഖ് ഹുദവി, ഫഹദ് തൃക്കരിപ്പൂർ, ഹനീഫ്, അസ്നവി നാഷണൽ നഗർ, സയീദ് ദാരിമി പടന്ന, നാഫി അസ് അദി, റൗഫ് ഉദുമ, ലത്വീഫ് തൈക്കടപ്പുറം, സിറാജുദ്ധീൻ ദാരിമി, ലത്വീഫ് അസ്നവി, മുഹമ്മദലി മൗലവി നിലേശ്വരം, അബ്ദു റസാഖ് ദാരിമി, അലി മിയാടിപ്പള്ളം, ഹാരിസ് ഹസനി മെട്ടമ്മൽ, നാസർ മാവിലാടം, കുഞ്ഞഹ്മദ് ബഹ്റൈൻ, പി.എച്ച് അസ്ഹരി, ഖാസിം ചാല, ഇർഷാദ് അസ്ഹരി, സുഹൈൽ ഫൈസി കമ്പാർ, ഹാരിസ് ദാരിമി കാക്കടവ്, അൻവർ സനൂസി, അക്ബർ സിദ്ദീഖ് അസ്ഹരി, നാസർ റഹ്മാനി, ടി.കെ സി മുഹമ്മദലി ഹാജി, ജമാലുദ്ധീൻ ഫൈസി, മുഹമ്മദലി തലയിലത്ത്, സലീൽ പടന്ന, അസ്‌ലം കൈതക്കാട്, യൂസുഫ് ദാഇ ദാരിമി, ഹബീബ് ഹാജി ആദൂർ, അബൂ ലബീബ് ഹിമമി കാനക്കോട്, ശക്കീൽ അസ്ഹരി, സുഹൈൽ എ.ബി ചേരൂർ, ബിലാൽ ആരിക്കാടി, ജംഷീർ കടവത്ത്, മുഹാദ് ദാരിമി, എസ് ബി വി ജില്ല ജനറൽ സെക്രട്ടറി ഉമർ ഖയ്യും, അജ്മൽ ഫൈസി കോട്ട, അബ്ദുല്ല ടി എൻ മൂല, ഉനൈസ് അസ്നവി തുടങ്ങിവർ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്
Pannakkad Moinali Thangal emphasized unity as essential for national progress while inaugurating the 19th human chain event organized by SKSSF in Padanna, Kasaragod.
#KasaragodNews #SKSSF #HumanChain #RepublicDay #Unity #NationalProgress