Hiranmany Pandya | പുതിയ വേതന നിയമം: അവസാനത്തെ തൊഴിലാളിക്കും മിനിമം കൂലി ഉറപ്പാക്കുന്ന ചരിത്രപരമായ തീരുമാനമെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് ഹിരണ്‍മയ പാണ്ഡ്യ
കേന്ദ്ര ജീവനക്കാരുടെ എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കണമെന്നും ആവശ്യം
കാസര്‍കോട്: (KasargodVartha) പുതിയ വേതന നിയമം (Code on Wages) അവസാനത്തെ തൊഴിലാളിക്കും മിനിമം വേതനം ഉറപ്പാക്കുന്ന ചരിത്രപരമായ തീരുമാനമാണെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് (BMS National President) ഹിരണ്‍മയ പാണ്ഡ്യ (Hiranmany Pandya) പറഞ്ഞു. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ (Press Conference) സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ (Jobs) രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന നാല് ലേബര്‍ കോഡുകളില്‍ കോഡ് ഓണ്‍ വേജസ് 2019, സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2020, എന്നീ രണ്ട് കോഡുകള്‍ ചരിത്രപരമാണെന്നും അടിയന്തരമായി രണ്ടു കോഡുകളും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് 2020, ഒക്യുപേഷ്ണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് കോഡ് 2020, എന്നീ രണ്ടു കോഡുകള്‍ക്ക് നിരവധി അപാകതകള്‍ നിറഞ്ഞതായതിനാല്‍ കൂടിയാലോചനകളിലൂടെ പരിഹരിച്ച് മാത്രമേ നടപ്പാക്കാന്‍ പാടുള്ളു. സാമൂഹ്യ സുരക്ഷാ കോഡ് രാജ്യത്തെ അസംഘടിത മേഖലയിലെ 43 കോടി തൊഴിലാളികള്‍ക്ക് വിവിധങ്ങളായ സാമൂഹ്യ സുരക്ഷ പദ്ധതി പ്രദാനം ചെയ്യുന്ന കോഡ് എന്ന നിലയ്ക്ക് അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര തൊഴില്‍ കാര്യമന്ത്രി (Minister of Labour and Employment) മന്‍സൂക് മാണ്ഡവ്യയുമായി (Mansukh L Mandaviya) ബിഎംഎസ് അഖിലേന്ത്യാ നേതൃത്വം നടത്തിയതായി അദ്ദേഹം പറഞ്ഞു.
ഇഎസ്‌ഐ, ഇപിഎഫ് എബിലിറ്റി നിലവില്‍ യഥാക്രമം 21000, 15000 എന്നത് ഇരട്ടിയാക്കി വര്‍ധിപ്പിക്കുക, ഇഎസ്‌ഐ ആശുപത്രികളില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുക, പിഎഫ് പെന്‍ഷന്‍ മിനിമം 5000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മന്ത്രിക്ക് മുന്‍പാകെ അവതരിപ്പിച്ചതായും തൊഴില്‍ മന്ത്രി അനുകൂലമായാണ് പ്രതികരിച്ചെതെന്നും അദ്ദേഹം പറഞ്ഞു. അങ്കണ്‍വാടി, ആശാവര്‍ക്കര്‍, മിഡ്‌ഡേ മില്‍സ്‌വര്‍ക്കേഴ്സിന്റെ വേതനവും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ജീവനക്കാരുടെ എട്ടാം ശമ്പള കമ്മീഷന്‍ അടിയന്തിരമായ രൂപീകരിക്കണമെന്നും തത്തുല്യമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ 12-ാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുകയും കേരളത്തിലെ ജീവനക്കാരുടെ തടഞ്ഞുവെച്ചിരിക്കുന്ന ഡിഎ കുടിശികയടക്കമുള്ള ആനുകൂല്യങ്ങള്‍ അടിയന്തിരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, കേന്ദ്ര നിര്‍വാഹക സമിതി അംഗം സി ഉണ്ണിക്ക്യഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി മുരളീധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.