city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു ഡി എഫ് അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ തീരുമാനം ആഴക്കടൽ മത്സ്യബന്ധന ഇടപാടിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം; തീരദേശ ജനതക്ക് വെറുപ്പാണ് എൽ ഡി എഫിനെ: ടി എൻ പ്രതാപൻ എം പി

കാസർകോട്: (www.kasargodvartha.com 01.03.2021) ആഴക്കടൽ മൽസ്യബന്ധനം അമേരിക്കൻ കുത്തക കമ്പനികൾക്ക് വിൽക്കാൻ ശ്രമിച്ചതിലൂടെ സംസ്ഥാന സർക്കാർ തീരദേശ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും എം പിയുമായ ടി എൻ പ്രതാപൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ ഇതുപോലെ വഞ്ചിച്ച, അവർക്കെതിരെ കരിനിയമങ്ങൾ കൊണ്ടുവരികയും ചെയ്ത ഒരു സർക്കാർ ഐക്യ കേരളത്തിന്റെ ചരിത്രത്തിൽ വേറെയുണ്ടായിട്ടില്ല. എൽ ഡി എഫ് സർക്കാരിനെ തീരദേശ ജനത വെറുപ്പോടെയും അവഞ്ജയോടെയുമാണ് ഇപ്പോൾ നോക്കിക്കാണുന്നതെന്നും ടി എൻ പ്രതാപൻ എം പി പറഞ്ഞു. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗ തീരുമാനം ആഴക്കടൽ മത്സ്യബന്ധന ഇടപാടിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണമായിരിക്കുമെന്നും പ്രതാപൻ പറഞ്ഞു.

ഇ എം സി സി എന്ന അമേരിക്കൻ കുത്തക കമ്പനിക്ക് ആഴക്കടൽ മൽസ്യബന്ധനം അടക്കമുള്ള കാര്യങ്ങളിൽ ഇടപാട് നടത്താൻ സർക്കാരുണ്ടാക്കിയ നടപടികളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, ഫിഷറിസ് മന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടി എൻ പ്രതാപൻ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന തീരദേശജാഥയുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജാഥാ ലീഡർ ആയ പ്രതാപൻ.

യു ഡി എഫ് അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ തീരുമാനം ആഴക്കടൽ മത്സ്യബന്ധന ഇടപാടിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം; തീരദേശ ജനതക്ക് വെറുപ്പാണ് എൽ ഡി എഫിനെ: ടി എൻ പ്രതാപൻ എം പി



കേന്ദ്രത്തിലെ മോദി സർക്കാരിനോട് ചാണിന് ചാണായും മുഴത്തിന് മുഴമായും സമരസപ്പെടുകയും അനുകരിക്കുകയും ചെയ്യുകയാണ് പിണറായി സർക്കാർ. കോര്പറേറ്റുകളോടുള്ള പിണറായി സർക്കാരിന്റെ ദുരൂഹ ഇടപാടുകൾ ഇതിന്റെ തെളിവാണ്.

ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധം കളവ് നടത്തിയും ഈ കളവ് പുറത്തു കൊണ്ടുവന്നവരെ ആക്ഷേപിച്ചും സർക്കാർ കാണിച്ച കാപട്യത്തിന് തീരദേശ ജനത മാപ്പു നൽകില്ല. ആഴക്കടൽ മത്സ്യബന്ധനത്തിന് വേണ്ടിയുണ്ടാക്കിയ ധാരണകൾ ഫിഷറീസ് മന്ത്രി തന്നെ പലതവണ കണ്ടതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതായും ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുകയാണ്. സർക്കാർ എത്ര തന്നെ മൂടിവെച്ചാലും ഈ കടൽകൊള്ള തിരനീട്ടി കരക്ക്‌ കയറും. കടലിന്റെ മക്കൾ ഈ കടൽകൊള്ളക്കാരെ ഒരു പാഠം പഠിപ്പിക്കും.

മത്സ്യത്തൊഴിലാളികളുടെ ഭവന പദ്ധതി അട്ടിമറിച്ച സർക്കാരാണ് ഇത്. പുതിയ മത്സ്യ വിപണന ഓർഡിനൻസിലൂടെ അധിക നികുതി ചുമത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കഷ്ടപ്പെടുത്തുകയാണ് പിണറായി സർക്കാർ. തൊഴിലാളി പാർട്ടിയെന്ന കാര്യങ്ങളൊക്കെ ഈ കമ്യുണിസ്റ്റ് സർക്കാർ മറന്നു കഴിഞ്ഞു. ഇപ്പോൾ ഇത് കുത്തകകളുടെ സർക്കാരാണ്. പ്രതാപൻ കുറ്റപ്പെടുത്തി.

മുൻ കേന്ദ്ര മന്ത്രിയും കെ പി സി സി വർക്കിങ് പ്രെസിഡന്റുമായ പ്രൊഫ. കെ വി തോമസ് ഉദ്‌ഘാടനം ചെയ്തു. കാസർകോട് കസബ കടപ്പുറത്ത് നടന്ന പരിപാടിക്ക് യു ഡി എഫ് ജില്ലാ ചെയർമാൻ മുൻ മന്ത്രി സി ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവർ മുഖ്യാഥിതിയായിരുന്നു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിൽ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി അബ്ദുല്ല, കെ പി സി സി ജനറൽ സെക്രട്ടറി കെ നീലകണ്ഠൻ, കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ തുടങ്ങിയവർ ജാഥയെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. മാർച്ച് ആറിന് എറണാകുളം ജില്ലയിലെ വൈപ്പിൻ ഞാറക്കൽ കടപ്പുറത്ത് സമാപിക്കുന്ന ജാഥയുടെ ഉപനായകൻ എസ് ടി യു മത്സ്യതൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മലാണ്.

ജാഥാ കോഡിനേറ്റർ: ആർ ഗംഗാധരൻ

ജാഥാ സ്ഥിരാംഗങ്ങൾ: പി അശോകൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ് ), എ എം അലാവുദ്ദീൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ്), എം പി ഹംസ ഹംസക്കോയ താനൂർ (എസ്‌ ടി യു), നെൽസൺ (ആർ എസ്‌ പി)

Keywords:  Kerala, News, Kasaragod, Politics, Political party, UDF, LDF, Top-Headlines, Niyamasabha-Election-2021, Fishermen, Judicial inquiry into deep-sea fishing deal, first cabinet decision if UDF comes to power; Coastal people hate LDF: TN Prathapan MP.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia