city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അങ്ങനെയൊന്നും തകരുന്ന പ്രസ്ഥാനമല്ല ഇത്; കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നോക്കുന്നു, മാധ്യമങ്ങളെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

കാസര്‍കോട്: (www.kasargodvartha.com 22.02.2019) കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. സിപിഎം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടതുപക്ഷത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണ് ഇവര്‍. കേരളത്തില്‍ എന്ന് ഈ പ്രസ്ഥാനം പ്രവര്‍ത്തിച്ചു തുടങ്ങിയോ അന്നു തൊട്ടേ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അക്രമകരികളെ ദേവദൂതന്മാരായി ചിത്രീകരിച്ച് ഒരു അവസരം കിട്ടിയപ്പോള്‍ ഇപ്പൊ ശരിയാക്കി തരാം എന്ന് കരുതുന്നവരോട്, അങ്ങനെയൊന്നും തകരുന്ന പ്രസ്ഥാനമല്ല. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചാണ് കടന്നു വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളാണ് യജമാനന്മാര്‍.

അങ്ങനെയൊന്നും തകരുന്ന പ്രസ്ഥാനമല്ല ഇത്; കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നോക്കുന്നു, മാധ്യമങ്ങളെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

ഇതിനെയെല്ലാം തരണം ചെയ്താണ് മുന്നോട്ട് വന്നത്. കൊലപാതകം ഹീനമാണ്. കൊലപാതകത്തിന് ശേഷം നാട്ടില്‍ എന്തൊക്കെ കാര്യങ്ങളാണ് നടന്നത്. കോണ്‍ഗ്രസ് ക്രിമിനലുകള്‍ അഴിഞ്ഞാടിയിട്ടും അതിനെയൊന്നും ആരും അപലപിച്ചു കണ്ടില്ല. പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അതിനെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്നും അതിനു പോലീസിന് നിര്‍ദേശം നല്‍കിട്ടുണ്ടെന്നുമാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞത്. 

തെറ്റായ ഒന്നിനെയും സ്വീകരിക്കേണ്ട കാര്യമില്ലെന്നും ഹീനമായ കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പെരിയയിലെ ഇരട്ട കൊലപാതകത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെയൊന്നും തകരുന്ന പ്രസ്ഥാനമല്ല ഇത്; കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നോക്കുന്നു, മാധ്യമങ്ങളെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

ബിജെപി വര്‍ഗീയതയുടെ രൂപമായി പശുവിനെ ഉയര്‍ത്തികാണിച്ചപ്പോള്‍ കോണ്‍ഗ്രസും അതിനൊപ്പം വന്നു. ആര്‍ എസ് എസിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ സഹായിച്ചു. ഇന്ന് ബിജെപിയില്‍ പ്രധാനപ്പെട്ട പദവിയിലിരിക്കുന്ന പലരും കോണ്‍ഗ്രസ് നേതാക്കള്‍ ആയിരുന്നു. ഇപ്പോഴും ആ പോക്ക് തുടരുന്നുണ്ട്. വളരെ ചെറിയ പ്രദേശത്തു പോലും ഇടതുപക്ഷം ശക്തിപ്പെടുന്നത് പിന്തിരിപ്പന്‍ ശക്തികള്‍ ഭയപ്പെടുന്നു എന്ന് പിണറായി പറഞ്ഞു. ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള ബിജെപി അധികാരത്തിലെത്താന്‍ വഴി ഒരുക്കിയത് കോണ്‍ഗ്രസ് ആണ്.
അങ്ങനെയൊന്നും തകരുന്ന പ്രസ്ഥാനമല്ല ഇത്; കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നോക്കുന്നു, മാധ്യമങ്ങളെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

മത നിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ വര്‍ഗീയതയോട് വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കേണ്ടത്. ഒരു കാലത്തും കോണ്‍ഗ്രസിനു അതു കഴിയാതെ സമരസപ്പെട്ടു പോവുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രകസ് അല്ല പ്രബലം, പ്രാദേശിക പാര്‍ട്ടികള്‍ ആണ്. അങ്ങനെയുള്ള സ്ഥിതിയില്‍ എത്തിയിട്ടും കോണ്‍ഗ്രസ് അവരുടെ നയപരിപാടികളില്‍ മാറ്റം വരുത്താന്‍ തയ്യാറാകുന്നുണ്ടോ എന്ന് പിണറായി ചോദിച്ചു. 

വാര്‍ത്തകളൊക്കെയും തങ്ങള്‍ക്കനുകൂലമാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. വലിയ സാമ്പത്തിക ശേഷിയുള്ള ദേശീയ മാധ്യമങ്ങളെ പോലും അവര്‍ സ്വാധീനിക്കുന്നു. നമ്മുടെ നാട്ടില്‍ എത്തുമ്പോള്‍ ഇടത് വിരോധം, മാര്‍ക്‌സിസ്റ്റ് വിരോധം എന്നിങ്ങനെ രണ്ടും ഒന്നിച്ചു ചേരുന്നു. ഇവിടെ മാധ്യമങ്ങളുടെ സമീപനവും ശ്രദ്ധിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  CM Pinarayi Vijayan aganist BJP and Congress, Kasaragod, News, Kerala, Politics, Pinarayi-Vijayan, Congress, CPM, BJP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia