എം എസ് എഫ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
Mar 2, 2017, 09:10 IST
തിരുവനന്തപുരം: (www.kasargodvartha.com 02/03/2017) എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ മര്‍ദനമേറ്റെന്ന പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. കാസര്‍കോട് ഗവ. കോളജില്‍ എസ് എഫ് ഐ - എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തവര്‍ക്ക് മര്‍ദനമേറ്റുവെന്ന പരാതി പരിശോധിച്ചുവരികയാണ്.
കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ ആവശ്യം അംഗീകരിച്ചാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടത്. പോലീസ് സ്‌റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിക്കണമെന്നും എം എല്‍ എ ആവശ്യമുന്നയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാനെത്തിയ യൂത്ത് ലീഗ്-എം എസ് എഫ് പ്രവര്‍ത്തകര്‍ പോലീസിനെ കയ്യേറ്റം ചെയ്തുവെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.
പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയില്‍ എം എസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ എം എസ് എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. പ്രശ്‌നത്തില്‍ മുസ്ലിം ലീഗ് നേതൃത്വവും ഇടപെട്ടതോടെ ഇതുസംബന്ധിച്ച പ്രതിഷേധം രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്.
Keywords: Thiruvananthapuram, Chief Minister Pinarayi Vijayan, Kasaragod, Kerala, CM orders probe on attack against MSF workers