city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | കെ എസ് യുവിന്റെ ഏജീസ് ഓഫീസ് മാര്‍ചിനിടെ വന്‍ സംഘര്‍ഷം; സംസ്ഥാന പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റും അടക്കം 15 ഓളം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്ക്

തിരുവനന്തപുരം: (www.kasargodvartha.com) എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് കെ എസ് യു സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തില്‍ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ചിനിടെ സംഘര്‍ഷം. സംസ്ഥാന പ്രസിഡണ്ട് അലോഷ്യസിനും കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ജവാദിനും അടക്കം 15 ഓളം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
      
Protest | കെ എസ് യുവിന്റെ ഏജീസ് ഓഫീസ് മാര്‍ചിനിടെ വന്‍ സംഘര്‍ഷം; സംസ്ഥാന പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റും അടക്കം 15 ഓളം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്ക്

12.30ന് ആരംഭിച്ച മാര്‍ച് ഏജീസ് ഓഫീസ് പരിസരത്ത് എത്തിയപ്പോള്‍ പൊലീസ് തീര്‍ത്ത ബാരികേഡ് മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും ഗ്രനേഡും ലാതിചാര്‍ജും നടത്തിയത്. നേതാക്കളെയും പ്രവര്‍ത്തകരെയും വളഞ്ഞിട്ട് ആക്രമിച്ച പൊലീസ്, റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.
       
Protest | കെ എസ് യുവിന്റെ ഏജീസ് ഓഫീസ് മാര്‍ചിനിടെ വന്‍ സംഘര്‍ഷം; സംസ്ഥാന പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റും അടക്കം 15 ഓളം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്ക്

ഏതാനും പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തതായും റിപോര്‍ട് ഉണ്ട്. അതിനിടെയാണ് പൊലീസ് ലാതിചാര്‍ജ് നടത്തിയത്. പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിക്കുകയും ചെയ്തു. ഗ്രനേഡ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ ഒരു പ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റ മറ്റ് പ്രവര്‍ത്തരെയും ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 300 ഓളം കെ എസ് യു പ്രവര്‍ത്തകരാണ് മാര്‍ചില്‍ പങ്കെടുത്തത്.

Keywords: KSU-News, AG-Office, Kasaragod-News, Kerala News, Malayalam Political News, Malayalam News, Thiruvananthapuram News, Political Clash, Clash in KSU march.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia