നാട്ടുകാര്‍ നട്ടുവളര്‍ത്തിയ അരയാലില്‍ കെട്ടിയ സിപിഎം പതാക അഴിച്ചുമാറ്റിയതിന് പിന്നാലെ ബിജെപി - ആര്‍എസ്എസ് പതാക; ഗുരുവനത്ത് സംഘര്‍ഷാവസ്ഥ
Nov 25, 2017, 19:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/11/2017) നാട്ടുകാര്‍ നട്ടുവളര്‍ത്തിയ അരയാലില്‍ സിപിഎം പതാക കെട്ടിയത് വിവാദമായതിന് പിന്നാലെ ബിജെപി - ആര്‍എസ്എസ് പതാക കെട്ടിയത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. ഗുരുവനം നിത്യാനന്ദ ആശ്രമത്തിന് മുന്‍വശത്ത് പുരുഷ സംഘത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി നട്ടുവളര്‍ത്തിയ അരയാല്‍ മരത്തിന് പാര്‍ട്ടി പതാക കെട്ടിയതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്.
മരം വളര്‍ന്നപ്പോള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ പതാക കെട്ടിയിരുന്നു. എന്നാല്‍ ജനകീയ പങ്കാളിത്തത്തോടെ നട്ടുവളര്‍ത്തിയ അരയാല്‍ മരത്തില്‍ കൊടികെട്ടുന്നത് ശരിയല്ലെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെട്ടിയ പതാക സിപിഎം പ്രവര്‍ത്തകര്‍ തന്നെ അഴിച്ചുമാറ്റുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഇതേ മരത്തില്‍ ബിജെപി-ആര്‍എസ്എസ് പതാകകള്‍ കെട്ടിയതാണ് ഇപ്പോള്‍ സംഘര്‍ഷത്തിനിടയാക്കിയത്. ഇത് അപ്പോള്‍ തന്നെ അജ്ഞാതര്‍ പറച്ചുകളയുകയും ചെയ്തു. പതാകയെ ചൊല്ലി അക്രമം ഉണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kanhangad, news, Natives, CPIM, BJP, Flag, Clash, Politics, Political party, Guruvanam, Tree, Clash attempt in Guruvanam