city-gold-ad-for-blogger
Aster MIMS 10/10/2023

CK Padmanabhan says | 'നരേന്ദ്ര മോഡി, സ്വാമി വിവേകാനന്ദന്റെ രാഷ്ട്രീയ പുനരവതാരം'; ഇന്‍ഡ്യയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചുവെന്ന് സികെ പത്മനാഭന്‍

കാസര്‍കോട്: (www.kasargodvartha.com) ഭാരതത്തെ സാമ്പത്തികമായും സൈനികപരമായും ലോകത്തിന്റെ നെറുകയിലെത്തിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോഡിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭന്‍ പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച നരേന്ദ്ര മോദിയുടെ ജീവിതവും ഭരണനേട്ടങ്ങളും പ്രതിപാദിക്കുന്ന പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
            
CK Padmanabhan says | 'നരേന്ദ്ര മോഡി, സ്വാമി വിവേകാനന്ദന്റെ രാഷ്ട്രീയ പുനരവതാരം'; ഇന്‍ഡ്യയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചുവെന്ന് സികെ പത്മനാഭന്‍

രണ്ട് നൂറ്റാണ്ട് കാലം ഭാരതത്തെ കോളനിയാക്കി ഭരിച്ച ബ്രിടനെ പോലും പിന്തള്ളി ഭാരതം കുതിക്കുകയാണ്. ഇത്രയധികം വൈവിധ്യമുള്ള ഒരു രാഷ്ട്രത്തില്‍ ആദിശങ്കരാചാര്യര്‍ക്ക് ശേഷം ദേശീയോദ്ഗ്രഥന സന്ദേശം പ്രചരിപ്പിച്ചത് ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘവുമായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ തന്റെ പ്രവര്‍ത്തനം ആരംഭിച്ച നരേന്ദ്ര മോദി എളിയ ജീവിത സാഹചര്യത്തില്‍ നിന്നും ഉയര്‍ന്ന് വന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളും നയങ്ങളും സാധാരണക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ്. നരേന്ദ്ര നാഥ ദത്തയുടെ (സ്വാമി വിവേകാനന്ദന്‍) രാഷ്ട്രീയ പുനരവതാരമാണ് നരേന്ദ്ര മോദി എന്നും സികെ പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ വൈസ് രൂപവാണി ഭട്ട് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എം സഞ്ജീവ ഷെട്ടി, പ്രമീള സി നായിക്, ബിജെപി ഉത്തരമേഖല ജനറല്‍ സെക്രടറി പി സുരേഷ് കുമാര്‍ ഷെട്ടി, എ വേലായുധന്‍, വിജയ് കുമാര്‍ റൈ, സവിത ടീചര്‍, സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവര്‍ സംബന്ധിച്ചു. അശ്വിനി എംഎല്‍ സ്വാഗതവും മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, BJP, Politics, Narendra-Modi, India, CK Padmanabhan, CK Padmanabhan says that Narendra Modi is leader who placed India at top of world.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL