ചിട്ടിവിവാദം; സിപിഎം ഏരിയാ കമ്മിറ്റിക്കെതിരായ പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനം അട്ടിമറിക്കപ്പെടുമെന്ന് സൂചന
Jul 7, 2017, 19:06 IST
നീലേശ്വരം: (www.kasargodvartha.com 07.07.2017) സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ് പണിയാന്‍ ചിട്ടി നടത്തിയ സംഭവത്തില്‍ ഏരിയാ കമ്മിറ്റിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് എടുത്ത തീരുമാനം നടപ്പാകാതിരിക്കാന്‍ കരുനീക്കം തുടങ്ങി. ഏരിയാ കമ്മിറ്റി നടത്തിയ ലക്ഷങ്ങളുടെ കുറിയില്‍ വന്‍ ക്രമക്കേടാണ് നടന്നത്. ചിട്ടി അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മൂന്നുപേര്‍ക്ക് ഇപ്പോഴും കുറിപ്പണം കെട്ടിനല്‍കാനുണ്ട്. ഇതിനെതിരെ സിപിഎം നിയന്ത്രണത്തിലുള്ള നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെ വിസിറ്റിംഗ് ഡോക്ടര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ചിട്ടിപ്പണം എത്രയും വേഗം നല്‍കാനുള്ള നടപടി എടുക്കാമെന്ന് ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഡോക്ടര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും പരാതി നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ക്ക് പണം നല്‍കിയിട്ടില്ല. ഡോക്ടര്‍ നല്‍കിയ പരാതിയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായത്.
ചര്‍ച്ചക്കൊടുവിലാണ് ചിട്ടി നടത്തിയ ഏരിയാ കമ്മിറ്റിക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ തീരുമാനിച്ചത്. ഏരിയാ കമ്മിറ്റിക്കതിരെ എന്തു നടപടി എടുക്കണമെന്ന് അടുത്ത് തന്നെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനിക്കുക. എന്നാല്‍ ജില്ലാ കമ്മിറ്റി എടുക്കുന്ന അച്ചടക്ക നടപടി പ്രാവര്‍ത്തികമാകില്ല എന്നാണ് സൂചന. കാരണം അടുത്ത് തന്നെ ചേരുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം പാര്‍ട്ടി സമ്മേളനങ്ങളുടെ തീയതികള്‍ നിശ്ചയിക്കും. സെപ്തംബര്‍ മാസത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്തുന്ന രീതിയിലായിരിക്കും ഷെഡ്യൂള്‍ നിശ്ചയിക്കുക. കേന്ദ്ര കമ്മിറ്റി പാര്‍ട്ടി സമ്മേളനത്തിനുള്ള തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കഴിയില്ല.
സ്ത്രീവിഷയം, സ്വഭാവദൂഷ്യം എന്നിവ ഒഴികെയുള്ള നടപടികളാണ് പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ നടപ്പിലാക്കാന്‍ കഴിയാത്തത്. അതുകൊണ്ടുതന്നെ ജില്ലാ കമ്മിറ്റി യോഗം പരമാവധി വൈകിച്ച് റിപ്പോര്‍ട്ട് കീഴ്ഘടകങ്ങളിലേക്ക് നല്‍കുന്നതിന് കാലതാമസം വരുത്താനാണ് സാധ്യത. അങ്ങനെ വരുമ്പോഴേക്കും സമ്മേളന തീയതി പ്രഖ്യാപിക്കുകയും നടപടി എടുക്കാന്‍ കഴിയാതെ വരികയും ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഏരിയാക്കമ്മിറ്റി യോഗത്തില്‍ ചിട്ടി നടത്തിയ നടപടിയെ കോടിയേരി ബാലകൃഷ്ണന്‍ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
Keywords: Kerala, Nileshwaram, CPM, Committee, Meeting, Fraud, Cheating, Politics, Chit: Controversy in CPM area committee