city-gold-ad-for-blogger

Condolences | അന്തരിച്ച സിപിഎം നേതാവ് ടി വി കരിയൻ്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു; ബന്ധുക്കളെ ആശ്വസിപ്പിച്ചു

Pinarayi Vijayan visiting the home of TV Karyan to offer condolences
Photo: Arranged

● ടി വി കരിയൻ സിപിഎം, സിഐടിയു നേതാവായിരുന്നു.
● പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
● ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ചു

കാഞ്ഞങ്ങാട്: (KasargodVartha) കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം, സിഐടിയു നേതാവും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ടി വി കരിയന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിൻ്റെ വീട് സന്ദർശിച്ചു. മുന്‍ പഞ്ചായത്തംഗം കൂടിയായ ഭാര്യ നിർമലയെയും മകളെയും മറ്റ് ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. 

ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച്‌ യുവജനസംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവായിരുന്നു ടി വി കരിയൻ. സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവും ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ സിഐടിയു കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റുമായിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, മറ്റ് ജനപ്രതിനിധികൾ, പാർട്ടി നേതാക്കൾ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Chief Minister Pinarayi Vijayan visited the home of the late CPM leader T.V. Karyan to offer condolences and comfort his family.

#PinarayiVijayan, #TVKaryan, #CPMLeader, #KasaragodNews, #Condolences, #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia