Chief Minister | മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച കാസര്‍കോട്ട്; രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ പരിപാടികള്‍
Feb 19, 2023, 17:55 IST
കാസര്‍കോട്: (www.kasargodvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച (ഫെബ്രുവരി 20) കാസര്‍കോട് ജില്ലയിലെത്തും. രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. രാവിലെ 10 ന് ചീമേനി തുറന്ന ജയില്‍ അന്തേവാസികള്‍ക്കുള്ള പുതിയ ബാരക് കെട്ടിടം ഉദ്ഘാടനം ചെയ്യും. 3.8 കോടി രൂപ ചിലവിലാണ് ജയിലില്‍ പുതിയ ബാരക് ഒരുക്കിയത്.
രാവിലെ 11ന് പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സഫലം ഫാം കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. 10 ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ണിവലില്‍ കൃഷിയിട പ്രദര്‍ശനം, സെമിനാറുകള്‍, പരിശീലനങ്ങള്‍, ആധുനിക പരമ്പരാഗത കൃഷിരീതി ശാസ്ത്രപ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ ഉണ്ടാവും. 11.30 ന് നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട് ടെര്‍മിനലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കായല്‍ ടൂറിസത്തിന് കുതിപ്പേകുന്ന ടെര്‍മിനല്‍ വിനോദസഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് പൂര്‍ത്തിയാക്കിയത്.
3.30 ന് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ കെഎസ്ടിഎയുടെ 32ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 4.30 ന് കുമ്പള സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയും അദ്ദേഹം ഉദ്ഘാടനം നിര്‍വഹിക്കും.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും തിങ്കളാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Pinarayi-Vijayan, Ministers, Visit, CPM, Political-News, Politics, Chief Minister Pinarayi Vijayan in Kasaragod on Sunday.
< !- START disable copy paste -->