city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയിലെ പ്രചാരണത്തിന് മാറ്റ് കൂട്ടി മുഖ്യമന്ത്രിയെത്തി; അഡ്വ. സി എച് കുഞ്ഞമ്പു രണ്ടാം ഘട്ട പര്യടനത്തിലേക്ക്

ഉദുമ: (www.kasargodvartha.com 30.03.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ പ്രചാരണത്തിന് മാറ്റ് കൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദുമയിലെത്തി. വൻ ജനക്കൂട്ടമാണ് മുഖ്യമന്ത്രിയെ കാണാൻ പെരിയയിൽ എത്തിയത്.

സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ ഒരു 'ബോംബ് ' വരുമെന്ന് പ്രചരണം നടക്കുന്നതായി പിണറായി വിജയൻ പറഞ്ഞു. അഞ്ച് ദിവസത്തിനുള്ളിൽ ബോംബ് വരുമെന്നാണ് പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളിൽ നുണ പ്രചരിപ്പിച്ചാൽ മറുപടി പറയാനാകില്ലെന്നാണ് ചിലർ കരുതുന്നത്. ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണെന്ന് പിണറായി കൂട്ടിച്ചേർത്തു.

ഉദുമയിലെ പ്രചാരണത്തിന് മാറ്റ് കൂട്ടി മുഖ്യമന്ത്രിയെത്തി; അഡ്വ. സി എച് കുഞ്ഞമ്പു രണ്ടാം ഘട്ട പര്യടനത്തിലേക്ക്

മുഖ്യമന്ത്രിയുടെ പരിപാടിക്ക് ശേഷം തെരഞ്ഞെടുപ്പ്‌ പ്രചരണാർഥം ഡിവൈഎഫ്‌ഐ ഉദുമ മണ്ഡലം കമിറ്റി സംഘടിപ്പിച്ച റോഡ്‌ ഷോയിലും അഡ്വ. സി എച് കുഞ്ഞമ്പു പങ്കെടുത്തു. പുല്ലൂർ–പെരിയ, പള്ളിക്കര പഞ്ചായത്തുകളിലെ വിവിധ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി കുഞ്ഞമ്പു വോടടഭ്യർഥിച്ചു.

സി എച് കുഞ്ഞമ്പുവിന്റെ രണ്ടാംഘട്ടം പൊതുപര്യടനം ബുധനാഴ്‌ച തുടങ്ങും. ഉദുമ, പള്ളിക്കര പഞ്ചായത്തിലാണ്‌ ആദ്യ പര്യടനം. പകൽ മൂന്നിന്‌ വെടിക്കുന്നിൽ നിന്നാരംഭിക്കും. മുല്ലച്ചേരി ബട്ട്യംകോട്‌, മൊട്ടമ്മൽ, കുണ്ടോളംപാറ, ബെലക്കാട്‌, വെടിത്തറക്കാൽ, കരിപ്പോടി, ചിറമ്മൽ, പള്ളിക്കര ജങ്‌ഷൻ, തെക്ക്പുറം, ചെർക്കാപ്പാറ, കോളനി, കരുവാക്കോട്‌, പരയങ്ങാനം അമ്പങ്ങാട്‌ നെല്ലിയടുക്കം, ഈലടുക്കം എന്നിവിടങ്ങളിലെ പര്യടനത്തിന്‌ ശേഷം കരിച്ചേരിയിൽ സമാപിക്കും.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Pinarayi-Vijayan, Chief Minister arrives in Uduma to election campaign; Adv. CH Kunjambu to the second phase visit.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia