city-gold-ad-for-blogger

ചേറ്റുകുണ്ട് അക്രമം; 5 ബി ജെ പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, ജയിലിലടച്ചു

ബേക്കല്‍: (www.kasargodvartha.com 22.01.2019) ജനുവരി ഒന്നിന് നടന്ന വനിതാ മതിലിനിടെ പള്ളിക്കര ചേറ്റുകുണ്ടിലുണ്ടായ സംഘര്‍ഷ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി ജെ പി പ്രവര്‍ത്തകരെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് കൊളവയല്‍ സുനാമി കോളനിയിലെ കെ. ഷൈജു (26), ചിത്താരി കടപ്പുറം സ്വദേശികളായ കെ വി ജ്യോതിഷ് കുമാര്‍ (46), കെ ശിവന്‍ (38), സി കെ വേണു (49), സി കെ സതീശന്‍ (38) എന്നിവരെയാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 500 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഘര്‍ഷത്തിനിടെ ഡി വൈ എസ് പിയുടെ വാഹനം തകര്‍ക്കുകയും പോലീസിനുനേരേ കല്ലേറ് നടത്തുകയും ചെയ്തിരുന്നു.

അഡീ. എസ് ഐ പി ബി പ്രശോഭിന്റെ പരാതിയിലും സി ഐ വി കെ വിശ്വംഭരന്റെ പരാതിയിലും ബേക്കല്‍ എസ് ഐ കെ.പി. വിനോദ്കുമാറിനെ ആക്രമിച്ച പരാതിയിലുമായെടുത്ത കേസിലാണ് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തത്.
ചേറ്റുകുണ്ട് അക്രമം; 5 ബി ജെ പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, ജയിലിലടച്ചു


Keywords:  Chettukkundu attack; 5 BJP workers arrested, Bekal, Kasaragod, news, Attack, Police, arrest, Politics, BJP, Worker, Remand, Crime, case, complaint, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia