ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെര്‍ക്കളം അബ്ദുല്ല വീട്ടിലെത്തി
Jul 26, 2018, 22:49 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2018) ഒരാഴ്ചയിലധികമായി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായതിനാൽ ചികിത്സ വീട്ടിലും തുടരാമെന്ന് ഡോക്ടർമാർ അറിയിച്ചതിനാലാന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്.
മംഗളൂരു ആശുപത്രിയില്‍ മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കളെല്ലാം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഏതാനും വർഷം മുമ്പ് ചെര്‍ക്കളത്തിന് ബംഗ്ലൂരു ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം പരിപാടികളും മറ്റും അദ്ദേഹം കുറച്ചിരുന്നു.വ്യാഴാഴ്ച രാത്രിയോടെയാണ് ചെർക്കളയിലെ വീട്ടിൽ എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Mangalore, hospital, Cherkalam Abdulla, Politics, Muslim-league, Top-Headlines, Cherkalam Abdullah reached home from hospital