city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rememberance | ചെര്‍ക്കളം അബ്ദുല്ല രാഷ്ട്രീയത്തിലെ ഉരുക്ക് മനുഷ്യനായിരുന്നുവെന്ന് അഹ് മദ് കുട്ടി ഉണ്ണിക്കുളം

കാസര്‍കോട്: (www.kasargodvartha.com) ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ മുസ്ലിം ലീഗ് പാര്‍ടിയെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ശക്തിപ്പെടുത്തുകയും പ്രവര്‍ത്തകര്‍ക്ക് കരുത്തും ആവേശവും പകരുകയും ചെയ്ത മുസ്ലിം ലീഗിലെ ഉരുക്ക് മനുഷ്യനായിരുന്നു ചെര്‍ക്കളം അബ്ദുല്ല എന്ന് എസ് ടി യു നേതാവ് അഹ് മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു.

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ കമിറ്റി കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ്  ഹോളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
  
Rememberance | ചെര്‍ക്കളം അബ്ദുല്ല രാഷ്ട്രീയത്തിലെ ഉരുക്ക് മനുഷ്യനായിരുന്നുവെന്ന്  അഹ് മദ് കുട്ടി ഉണ്ണിക്കുളം

ചെര്‍ക്കളത്തിന് പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ല. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം നടത്തിയ ചെര്‍ക്കളം പാര്‍ടിയില്‍ അച്ചടക്കം ഉണ്ടാക്കിയെടുത്തു. മികച്ച ഭരണാധികാരിയായിരുന്ന ചെര്‍ക്കള നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കി. മറ്റുള്ള രാഷ്ട്രീയ പാര്‍ടിക്കാരുടെ ആദരവ് പിടിച്ചുപറ്റാനും ചെര്‍ക്കളത്തിന് സാധിച്ചിട്ടുണ്ട്. സംഘടനാ കാര്യത്തില്‍ ചെര്‍ക്കളം കാണിച്ച കണിശതയാണ് മറ്റുള്ള നേതാക്കളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയതെന്ന് ഉണ്ണിക്കുളം പറഞ്ഞു. കൃത്യനിഷ്ഠ, അച്ചടക്കം, സത്യസന്ധത, ധീരത എന്നിവയായിരുന്നു ചെര്‍ക്കളത്തിന്റെ മുഖമുദ്ര. പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും അദ്ദേഹം പരിഗണന നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വീട് ജനകീയ ഭവനമായിരുന്നു. സംയുക്ത ട്രേഡ് യൂനിയനില്‍ എസ്ടിയുവിനെ അംഗമായി ചേര്‍ത്തത് ചെര്‍ക്കളത്തിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്നും ഉണ്ണിക്കുളം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ്‌മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.  മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എം സി ഖമറുദ്ദീന്‍, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍, വി കെ ബാവ, പി എം മുനീര്‍ഹാജി, മൂസബി ചെര്‍ക്കള, ടി എ മൂസ, എ എം കടവത്ത്, കെ ഇ എബക്കര്‍, എം അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ ബി ശാഫി, ബശീര്‍ വെള്ളിക്കോത്ത്, അഡ്വ. എം ടി പി കരീം, അശറഫ് എടനീര്‍, കെ പി മുഹമ്മദ് അശറഫ്, കാപ്പില്‍ മുഹമ്മദ് പാഷ, ശരീഫ് കൊടവഞ്ചി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ശാദ് മൊഗ്രാല്‍, എ അഹ് മദ് ഹാജി, മുത്വലിബ് പാറക്കെട്ട്, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, ഹംസ തൊട്ടി, റശീദ് ഹാജി കല്ലിങ്കല്‍, സമീറ മുംതാസ്, ബി ഫാത്വിമ ഇബ്രാഹിം, കലാഭവന്‍ രാജു, എ പി ഉമർ, സി എ അബ്ദുല്ല കുഞ്ഞിഹാജി, അഡ്വ. ഫൈസല്‍, എം പി ശാഫി ഹാജി പ്രസംഗിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Cherkalam Abdulla, Cherkala, Muslim-league, Political Party, STU, Leader, Politics, Remembrance, Cherkalam Abdullah: great politician - Unnikulam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia