city-gold-ad-for-blogger

സി.പി.എമ്മും ബി.ജെ.പി.യും ജില്ലയെ ചോരയില്‍ മുക്കരുത്: ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട്: (www.kasargodvartha.com 03/01/2017) സംഘര്‍ഷങ്ങളിലൂടെ കാസര്‍കോട് ജില്ലയെ കലാപ ഭൂമിയാക്കി മാറ്റാനുളള സി.പി.എം., ബി.ജെ.പി.  നേതൃത്വത്തിന്റെ ശ്രമം അപലപനീയമാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അഭിപ്രായ പ്പെട്ടു.

താരതമ്യേന കാസര്‍കോടന്‍ ജനത ശാന്തിയിലും സമാധാനത്തിലും കഴിഞ്ഞു പോകുന്നതിനിടയിലാണ് ഇരു പാര്‍ട്ടി കളും തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നത്. ഇരു പാര്‍ട്ടികള്‍ക്കും താല്‍പര്യമില്ലാത്ത സമാധാനം ആഗ്രഹിക്കുന്ന വലിയ സമൂഹം ഇവിടെയുണ്ടെന്നുളളത് രണ്ട് കൂട്ടരും മനസ്സിലാക്കുന്നത് നന്നായിരിക്കും. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് സമാനമായി മറ്റൊന്ന് സൃഷ്ടിച്ചെടുക്കാമെന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്.

അത്തരം നീക്കങ്ങള്‍ക്ക് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും ചെര്‍ക്കളം അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വൈകല്ല്യവും, ജനദ്രോഹ നടപടികളും, അനുദിനം കുതിച്ചുയരുന്ന വിലക്കയറ്റവും, നോട്ട് ദുരിതവും സൃഷ്ടിച്ച പ്രയാസത്തില്‍ നട്ടം തിരിയുന്ന ജനങ്ങളെ
പൊറുതികേടിന്റെ പടുകുഴിയിലേക്ക് തളളിവിടാനേ ഇപ്പോഴത്തെ ബല പരീക്ഷണം സാധ്യമാകൂവെന്നും ചെര്‍ക്കളം അബ്ദുല്ല കുറ്റപ്പെടുത്തി.
സി.പി.എമ്മും ബി.ജെ.പി.യും ജില്ലയെ ചോരയില്‍ മുക്കരുത്: ചെര്‍ക്കളം അബ്ദുല്ല

Keywords:  Kasaragod, Kerala, Cherkalam Abdulla, District, Harthal, Politics, CPM, BJP, Cherkalam Abdulla against CPM and BJP.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia