സംസ്ഥാനത്ത് വ്യാജ കീടനാശിനി വ്യാപകം തടയാന്‍ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്
Jan 23, 2019, 12:25 IST
പത്തനംതിട്ട: (www.kasargodvartha.com 23.01.2019) സംസ്ഥാനത്ത് വ്യാജ കീടനാശിനി വിതരണം വ്യാപകമാണെന്നും അത് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കീടനാശിനി തളിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മരിച്ച അപ്പര്‍കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃതമായ കീടനാശിനി പ്രയോഗം സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നുണ്ട്. വ്യാജ വളങ്ങളും മരുന്ന് വിതരണവും സംസ്ഥാനത്ത് വ്യാപകമായി നടക്കുമ്പോഴും അത് തടയുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Keywords: Chennithala wants action to curb fake pesticides in the state, Pathanamthitta, news, Ramesh-Chennithala, Politics, Leader, farmer, Kerala, Top-Headlines.

കീടനാശിനികളും വളങ്ങളും ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പരിശീലനം നല്‍കണം. അപ്പര്‍കുട്ടനാട്ടിലെ പല കൃഷി ഓഫീസുകളിലും കൃഷി ഓഫിസര്‍മാര്‍ ഇല്ല. ഇത് മൂലം കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പെരിങ്ങരയില്‍ രണ്ട് കര്‍ഷക തൊഴിലാളികള്‍ കീടനാശിനി തളിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മരിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. മരിച്ചവരുടെ വീടുകളില്‍ ഉള്ള ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മരിച്ച കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാറിന്റെ ആശ്രിതര്‍ക്ക് വീട് വെയ്ക്കാന്‍ പ്രതിപക്ഷ നേതാവ് നാല് ലക്ഷം രൂപ അനുവധിച്ചു. പട്ടികജാതി കോളനികളുടെ ഉന്നമനത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഗ്രാന്ധിഗ്രാമം പദ്ധതി പ്രകാരമാണ് സനല്‍ കുമാറിന്റെ ആശ്രിതര്‍ക്ക് വീട് വെച്ച് നല്‍കുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, കെപിസിസി നിര്‍വ്വാഹക സമിതി അംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍ ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ സുരേഷ് കോശി, ജില്ലാ പ്രസിഡന്റ് രാജു പുളിമൂടന്‍, സണ്ണി തോമസ്, സോമന്‍ താര ചാലില്‍, പി തോമസ് വര്‍ഗീസ് എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.