city-gold-ad-for-blogger

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോടിന് ബജറ്റില്‍ 200 കോടി അനുവദിക്കണമെന്ന് ചെന്നിത്തല

കാസര്‍കോട്: (www.kasargodvartha.com 11.03.2017) പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് ബജറ്റില്‍ 200 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബജറ്റിന് മുമ്പ് തന്നെ ധനമന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ 90 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളജിന് പണം അനുവദിക്കാത്തതും ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോടിന് ബജറ്റില്‍ 200 കോടി അനുവദിക്കണമെന്ന് ചെന്നിത്തല


സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായത്തിനായി 60 കോടി രൂപ വേണ്ടിടത്ത് വെറും 10 കോടി മാത്രമാണ് അനുവദിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Keywords:  Kerala, Kasaragod, Report, Ramesh Chennithala, News, Budget, Development project, Pinarayi Vijayan, Medical College, Endosulfan, Court.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia