പാര്‍പ്പിട കേന്ദ്രത്തില്‍ രാസ ഫാക്ടറി; ചാരത്തില്‍ പുകയുന്നത് അഴിമതി
ബംഗളൂറു: (www.kasargodvartha.com 12.11.2020) പാര്‍പ്പിട കേന്ദ്രത്തിലെ രാസ ഫാക്ടറിയുടെ ചാരത്തില്‍ അഴിമതി പുകയുന്നു. ഇടതൂര്‍ന്ന് പാര്‍പ്പിടങ്ങളുള്ള ജനവാസ കേന്ദ്ര നടുവില്‍ മൂന്ന് പതിറ്റാണ്ടായി അനധികൃത രാസഫാക്ടറി ഗോഡൗണ്‍ പ്രവര്‍ത്തിച്ചതിനുപിന്നില്‍ രാഷ്ട്രീയ സ്വധീനമോ ഉദ്യോഗസ്ഥതല അഴിമതിയോ?-ചാമ്പലായ രേഖ കെമിക്കല്‍ ഫാക്ടറിയുടെ ചാരത്തില്‍ നിന്നുയരുന്ന തീയാവുകയാണ് ഈ ചര്‍ച്ച.
നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും പ്രകടിപ്പിച്ച സന്ദേഹങ്ങള്‍ അതേപടി തിരിച്ചുനല്‍കുകയാണ് സംഭവസ്ഥലം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മ ചെയ്തത്. അന്വേഷണം നടത്തുമെന്നും പറഞ്ഞു. ഉഗ്ര സ്‌ഫോടക സാധ്യതയുള്ള കെമിക്കലുകളുടെ കൂറ്റന്‍ ബാരലുകള്‍ മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് കണ്ടെയ്‌നറുകളില്‍ ഈ സ്വകാര്യ ഫാക്ടറിയില്‍ എത്തുകയും ഗോഡൗണിലേക്ക് മാറ്റുകയും ചെയ്യുന്നത് ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും ഇതുവരെ കാണാതെയല്ല.
ബംഗളൂറു കോര്‍പ്പറേഷന്‍ കമ്മീഷണര്‍ എന്‍ മഞ്ചുനാഥ പ്രസാദും തീവിഴുങ്ങിയ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ മാത്രമാണ് ഇങ്ങിനെയൊരും സ്ഥാപനത്തിന്റെ കാര്യം അറിഞ്ഞതെന്നാണ് പറഞ്ഞത്. ഫാക്ടറി പരിസരത്തെ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പ്രകൃതി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ സഹായം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനാവശ്യമായ റിപോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.
Keywords: News, Politics, Fire, Journalists, Mumbai, Chennai, Kochi, Chemical factory in the residential center; Smoking in the ashes is corruption