city-gold-ad-for-blogger

Memorial Inauguration | ചീമേനി കൂട്ടക്കൊല: രക്തസാക്ഷികളുടെ ഓർമയ്ക്കായി സ്മാരകം; കോൺഗ്രസ് വെള്ളരിപ്രാവിൻ്റെ വേഷത്തിൽ: മുഖ്യമന്ത്രി പിണറായി

CM Pinarayi Vijayan at Cheemeni Massacre Memorial
Photo Credit: Facebook/ Pinarayi Vijayan

● ഇതിന്‍റെ ഭാഗമായി നടന്ന ചടങ്ങിൽ അദ്ദേഹം കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.
● 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് നാടിനെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്.
● തീയിട്ടും വെട്ടിയും കുത്തിയുമുള്ള ചീമേനി കൂട്ടക്കൊല നടത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്.

 

ചീമേനി: (KasargodVartha) 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം നടന്ന ചീമേനി കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷികളുടെ ഓർമ്മക്കായി നിർമ്മിച്ച സ്മാരകം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതിന്‍റെ ഭാഗമായി നടന്ന ചടങ്ങിൽ അദ്ദേഹം കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.

പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അഞ്ചുപേർ, കെ.വി. കുഞ്ഞിക്കണ്ണൻ, പി. കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി. കോരൻ, എം. കോരൻ എന്നിവരെ തീകൊളുത്തിയും വെട്ടിയും ആണ് അന്ന് കൊല ചെയ്തത്. ഇന്ന് കോൺഗ്രസ് ‘വെള്ളരിപ്രാവിന്റെ വേഷം ധരിച്ച്’ മാധ്യമങ്ങളുടെ സഹായത്തോടെ സമാധാനത്തിന്റെ വക്താക്കളായി അഭിനയിക്കുന്നതായും, എന്നാൽ അവരുടെ പഴയ പാരമ്പര്യത്തിന്‍റെ സാക്ഷ്യമായ അക്രമങ്ങൾ മറക്കാനാവില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: 

കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകം ഉദ്‌ഘാടനം ചെയ്തു.1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് നാടിനെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാര്‍ട്ടി ഓഫീസില്‍ വോട്ടെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നീ 5 സഖാക്കളുടെ ജീവനാണ് കൊലയാളികൾ ഇല്ലാതാക്കിയത്. തീയിട്ടും വെട്ടിയും കുത്തിയുമുള്ള ചീമേനി കൂട്ടക്കൊല നടത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. ആ കോൺഗ്രസ്സാണ് ഇന്ന് വെള്ളരിപ്രാവിന്റെ വേഷം ധരിച്ച് മാധ്യമ സഹായത്തോടെ സമാധാനത്തിന്റെ വക്താക്കളായി അഭിനയിക്കുന്നത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നുവീണത് മുതൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും നശിപ്പിക്കാനുള്ള വാശിയോടെ കൊലക്കത്തി കയ്യിലെടുത്ത പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അതിനെ ചെറുത്തുനിന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നതും ശക്തിയാർജിച്ചതും. ആ ചെറുത്തുനിൽപ്പിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ചീമേനിയിൽ ഉയർന്ന രക്തസാക്ഷി സ്മാരകം.



#CheemeniMassacre, #PinarayiVijayan, #KeralaPolitics, #CongressCriticism, #MartyrsMemorial, #HistoricalEvent


 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia