സി എച് കുഞ്ഞമ്പു 12.38 ലക്ഷം രൂപ കടത്തിൽ; മന്ത്രി ഇ ചന്ദ്രശേഖരന് ബാധ്യതകളില്ല; 14.40 ലക്ഷം രൂപയുടെ ആസ്തി
Mar 16, 2021, 23:03 IST
കാസർകോട്: (www.kasargodvartha.com 16.03.2021) റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ബാങ്ക് നിക്ഷേപം, ഷെയർ എന്നിവയുൾപ്പെടെ 14.40 ലക്ഷം രൂപയുടെ ആസ്തിയും ഭാര്യ സാവിത്രിക്ക് 6.20 ലക്ഷം രൂപയുടെ ആസ്തിയും 2.97 ലക്ഷം രൂപയുടെ 72 ഗ്രാം സ്വർണ്ണവും ഉണ്ട്. ചന്ദ്രശേഖരന്റെ കൈയ്യിൽ 25,000 രൂപയും ഭാര്യയുടെ കൈയ്യിൽ 5,000 രൂപയും പണമായിട്ടുണ്ട്.
വാഹനമായി 8 ലക്ഷം രൂപ വിലമതിക്കുന്ന ബെലോന കാറുമുണ്ട്. 8.20 ലക്ഷം രൂപ വിലയുള്ള പെരുമ്പള വില്ലേജിലെ 41 സെന്റ് ഭൂമിയും 10 ലക്ഷം വിലമതിക്കുന്ന 1150 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീടുമാണുള്ളത്. മാസവരുമാനമായി റവന്യു മന്ത്രിയുടെ അലവൻസായി 64,696 രൂപയാണ് ലഭിക്കുന്നതെന്ന് നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഷെയർ ആയി കണ്ണൂർ എയർപോർടിന്റെ ഒരു ലക്ഷം രൂപയുടെയും പെരുമ്പള സഹകരണ ബാങ്കിന്റെ 1000 രൂപയുടെ ഷെയറും ഉണ്ട്. നിലവിൽ ബാധ്യതകൾ ഇല്ല.

ഉദുമ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയും മുൻ എം എൽ എയുമായ അഡ്വ സി എച് കുഞ്ഞുമ്പുവിന് ആകെയുളള ആസ്തികൾ 2.64 ലക്ഷം രൂപ മാത്രം. എന്നാൽ കട ബാദ്ധ്യതകളാകട്ടെ 12.38 ലക്ഷം രൂപയും. ഭാര്യയും സി പി എം ജില്ലാ സെക്രട്ടിയേറ്റ് അംഗവുമായ എം സുമതിക്ക് 22.23 ലക്ഷം രൂപ നിക്ഷേപവും, 4.32 ലക്ഷം രൂപയുടെ 96 ഗ്രാം സ്വർണ്ണവുമുണ്ട്.
സ്ഥലത്തിന്റെ കാര്യത്തിലും ഭാര്യയാണ് മുൻപന്തിയിൽ. ബേഡഡുക്ക വില്ലേജിൽ വിവിധ സർവ്വേ നമ്പറുകളിലായി 35 ലക്ഷം രൂപ വിലമതിക്കുന്ന 2.91 ഏക്കർ സ്ഥലവും കുഞ്ഞമ്പുവിന്റെ പേരിൽ 9 ലക്ഷം രൂപ വിലമതിക്കുന്ന കാസർകോട് വില്ലേജിലെ 7.45 സെന്റ് സ്ഥലവും വീടുമാണുള്ളത്.
കുഞ്ഞമ്പുവിന് ഹൗസിങ് ലോൺ, ഗോൾഡ് ലോൺ എന്നിവയായി 12.38 രൂപയുടെ ബാധ്യതയുണ്ട്. ഭാര്യ സുമതിക്ക് കാർ ലോൺ വകയിൽ 2.11 ലക്ഷം രൂപയുടെ വായ്പ്പയും ഉണ്ട്.
കുഞ്ഞമ്പുവിന് മാസവരുമാനമായി എം എൽ എ പെൻഷൻ 20,000 രൂപ മാത്രമാണ് വരുമാനം. അതേസമയം കാസർകോട് സർവീസ് കോ-ഓപറേറ്റീവ് ബാങ്കിലെ മാനേജരായ ഭാര്യ സുമതിക്ക് 95,233 രൂപ മാസ വരുമാനമുള്ളതായും നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, CPM, E.Chandrashekharan, C H Kunjambu, Nomination, CH Kunjambu owes Rs 12.38 lakh; Minister E Chandrasekharan has no obligations; Property worth Rs 14.40 lakh.
< !- START disable copy paste -->