Return | സി ബി മുഹമ്മദ് ഹനീഫ് കോൺഗ്രസിൽ തിരിച്ചെത്തി; പാർട്ടി അംഗത്വം സ്വീകരിച്ചു
● ഡിസിസി മുൻ നിർവാഹക സമിതി അംഗമായിരുന്നു.
● അദ്ദേഹം വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
● അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ ജമാൽ മെമ്പർഷിപ്പ് നൽകി.
എറണാകുളം: (KasargodVartha) കാസർകോട് ഡിസിസി മുൻ നിർവാഹക സമിതി അംഗം സി ബി മുഹമ്മദ് ഹനീഫ് കോൺഗ്രസിൽ തിരിച്ചെത്തി. കോൺഗ്രസിൽ നിന്ന് രാജിവെച്ച് നേരത്തെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ തറവാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. മേൽപറമ്പ് സ്വദേശിയായ അദ്ദേഹം ഇപ്പോൾ എറണാകുളത്താണ് താമസം.
എറണാകുളം ജില്ലയിലെ അശമന്നൂർ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ ജമാൽ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. വാർഡ് പ്രസിഡന്റ് ഇഎ ജോയ് അധ്യക്ഷത വഹിച്ചു.
വിജയ കുമാർ സ്വാഗതം പറഞ്ഞു. ഡിസിസി മുൻ അംഗം വർഗീസ്, അശമന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സനൂഷ്, പഞ്ചായത്ത് അംഗം ചിത്ര എന്നിവർ സംസാരിച്ചു. കുമാർ നന്ദി പറഞ്ഞു.
#KeralaPolitics #Congress #Ernakulam #Kasaragod #IndianPolitics #WelcomeBack