വിജയാഹ്ലാദ പ്രകടനം; ഡിസിസി പ്രസിഡണ്ടും വിജയിച്ച കൗൺസിലറും അടക്കം 30 ഓളം പേർക്കെതിരെ കേസ്
Dec 9, 2021, 20:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2021) പൊലീസ് അനുമതി നിഷേധിച്ച് നോടീസ് നൽകിയിട്ടും ഗതാഗതം സ്തംഭിപ്പിക്കും വിധം പ്രകടനം നടത്തിയത്തിയെന്നതിന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, ഉപതെരഞ്ഞടുപ്പിൽ വിജയിച്ച കൗൺസിലർ ഉൾപെടെ മുപ്പതോളം യുഡിഎഫ് പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
ഡിസിസി ജനറൽ സെക്രടറി പി വി സുരേഷ്, ബ്ലോക് പ്രസിഡണ്ട് ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ, എൻ എ ഖാലിദ്, എം പി ജഅഫർ, സി എച് സുബൈദ, ശരത് മരക്കാപ്പ് തുടങ്ങിയവർക്കെതിരെയാണ് കേസ്.
കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാം വാർഡ് ഉപതെരഞ്ഞടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ കെ ബാബുവിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചാണ് യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയത്. പ്രകടനം നടത്തുന്നതും പടക്കം പൊട്ടിക്കുന്നതും വിലക്കികൊണ്ട് പൊലീസ് മുൻകൂട്ടി നോടീസ് നൽകിയിട്ടും യുഡിഎഫ് പ്രവർത്തകർ നിയമം ലംഘിച്ച് പ്രകടനം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Keywords: Kerala, News, Kanhangad, By-election, Case, DCC, President, Police, UDF, Politics, Case registered against more than 30 people, including DCC president and councilor .
< !- START disable copy paste -->