city-gold-ad-for-blogger

വാർഡ് ഉപതിരഞ്ഞെടുപ്പിനിടെ സിപിഎം നേതാവിനെ ആക്രമിച്ചെന്ന കേസ്: യൂത് ലീഗ് നേതാക്കളെ വെറുതെ വിട്ടു

കാസർകോട്: (www.kasargodvartha.com 05.07.2021) ചെർക്കള ഹയർ സെകൻഡറി സ്കൂളിൽ 2016ൽ നടന്ന ചെർക്കള വെസ്റ്റ് വാർഡ് ഉപതിരഞ്ഞെടുപ്പിനിടെ എൽഡിഎഫ് സ്ഥാനാർഥിയുടെ ഏജന്റായിരുന്ന സിപിഎം ചെങ്കള ലോകെൽ സെക്രടറിയെ ആക്രമിച്ചെന്ന കേസിൽ യൂത് ലീഗ് നേതാക്കളെ കാസർകോട് അസിസ്റ്റന്റ് സെഷൻ കോടതി വെറുതെ വിട്ടു.

വാർഡ് ഉപതിരഞ്ഞെടുപ്പിനിടെ സിപിഎം നേതാവിനെ ആക്രമിച്ചെന്ന കേസ്: യൂത് ലീഗ് നേതാക്കളെ വെറുതെ വിട്ടു




യൂത് ലീഗ് കാസർകോട് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗർ, ദുബൈ കെഎംസിസി മുൻ ജില്ലാ ട്രഷറർ മുനീർ പി ചെർക്കള, യൂത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ സിദ്ദ, യൂത് ലീഗ് ചെർക്കള ടൗൺ വാർഡ് ജനറൽ സെക്രടറി ഫൈസൽ പൈച്ചു, യൂത് ലീഗ് ചെങ്കള പഞ്ചായത്ത് മുൻ ട്രഷറർ സി സലീം ചെർക്കള എന്നിവരെയാണ് വെറുതെ വിട്ടത്.

കേസിൽ പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി മോഹനനും പ്രതികൾക്ക് വേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകരായ അഡ്വ. സി കെ ശ്രീധരൻ, അഡ്വ. കെ പി പ്രദീപ് കുമാർ എന്നിവരും ഹാജരായി.

ഏറെ ചർച ചെയ്യപ്പെട്ട ഉപതിരഞ്ഞെപ്പിൽ ആകെ പോൾ ചെയ്ത 576 വോടിൽ 508 വോടുകൾ നേടി യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ സുഫൈജ മുനീർ വൻ വിജയം നേടിയിരുന്നു.

Keywords:  Kerala, Kasaragod, News, Case, CPM, Youth League, Politics, LDF, Top-Headlines, Cherkala, Case of attacking CPM leader during ward by-election: Youth League leaders acquitted. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia