വെള്ളരിക്കുണ്ടിലെ കേരള കോൺഗ്രസ് സ്ഥാനാർഥി ബി ജെ പി പ്രവർത്തകനാണെന്ന് വെളിപ്പെടുത്തിയ ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ കേസ്
Dec 7, 2020, 20:37 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.12.2020) ബളാൽ ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് സ്ഥാനാർഥി ബി ജെ പി പ്രവർത്തകനാണെന്ന് വെളിപ്പെടുത്തിയ ബി ജെ പി നേതാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി കെ ഉത്തമൻ എന്ന മോഹനനെതിരെയാണ് ബളാൽ പഞ്ചായത്ത് വെള്ളരിക്കുണ്ട് വാർഡ് എൽഡിഎഫ് സ്ഥാനാർഥി സി ആർ രാജേഷിന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്.
സി ആർ രജേഷ് വെള്ളരിക്കുണ്ട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് ഉത്തമനെയും പരാതിക്കാരനെയും വിളിച്ചു വരുത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥിക്ക് ഒപ്പം സ്റ്റേഷനിൽ എത്തിയ കേരള കോൺഗ്രസ്സ് നേതാക്കൾ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
പൊലീസിന് മുന്നിൽ വീഡിയോ സന്ദേശത്തിന്റെ വിശദീകരണം നൽകുവാൻ എത്തിയ ഉത്തമൻ രാജേഷ് മുൻപ് ബി ജെ പി പ്രവർത്തകൻ ആണെന്ന് തെളിയിക്കുന്ന രേഖകൾ കാണിച്ചിരുന്നു. താൻ രാജേഷിനെ വംശീയമായോ മറ്റേതെങ്കിലും തരത്തിലോ അപമാനിക്കുവാനോ ആക്ഷേപിക്കുവാനോ അല്ല വീഡിയോ കൊണ്ട് ഉദ്ദേശിച്ചത് എന്നും തന്റെ വീഡിയോ എന്തെങ്കിലും തരത്തിൽ തന്റെ പഴയ സുഹൃത്തും ഇപ്പോൾ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയുമായ സി ആർ രാജേഷിന് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും കെ ഉത്തമൻ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kerala, Kasaragod, Vellarikundu, News, Politics, BJP, Congress, Local-Body-Election-2020, Top-Headlines, Case filed against BJP constituency general secretary for revealing that Kerala Congress candidate in Vellarikund is a BJP activist.