city-gold-ad-for-blogger

ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കുമ്പള: (www.kasargodvartha.com 28.01.2018) ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ കണ്ണാടിപ്പാറ യൂണിറ്റ് പ്രസിഡണ്ട് നൗഷാദിനെ മര്‍ദിച്ച സംഭവത്തില്‍ യൂനുസ്, ഷമ്മാസ്, കണ്ടാലറിയാവുന്ന മറ്റു നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.

വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ പള്ളിയില്‍ നടക്കുന്ന മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്നു നൗഷാദ്. ഈ സമയം വീട്ടിലെത്തിയ ആറംഗ സംഘം നൗഷാദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ നൗഷാദിനെ പ്രതികള്‍ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങുകയായിരുന്നു.

പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്


Keywords:  Kumbala, kasaragod, Kerala, News, DYFI, Members, House, Attack, Case, Politics, Political party, Masjid, President, Unit, Case against 6 for Assaulting DYFI Volunteer

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia