നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ചെയര്‍പേഴ്‌സണെ അക്രമിച്ച് പരിക്കേല്‍പിച്ച പ്രതിപക്ഷ നേതാവ് ഉള്‍പെടെ അഞ്ച് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്
Jan 28, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 28/01/2017) നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ചെയര്‍പേഴ്‌സണ് പരിക്കേറ്റ സംബത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ പി രമേഷ്, ബിജെപിയുടെ അമെയ്‌കോളനി 18 ാം വാര്‍ഡ് കൗണ്‍സിലറായ സുജിത്ത്, അണങ്കൂര്‍ ഒമ്പതാം വാര്‍ഡ് കൗണ്‍സിലറായ ജാനകി, കടപ്പുറം 36 ാം വാര്‍ഡ് കൗണ്‍സിലറായ ഉമ, 32 ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമാ ഇബ്രാഹിമിന്റെ പരാതിപ്രകാരമാണ് കേസ്.
വെള്ളിയാഴ്ച വൈകുന്നേരം നഗരസഭാ കൗണ്‍സില്‍യോഗം നടന്നുകൊണ്ടിരിക്കെ ബിജെപി കൗണ്‍സിലര്‍മാര്‍ ചെര്‍പേഴ്‌സണ്‍ന്റെ ചേമ്പര്‍ വളയുകയും നെയിംബോര്‍ഡ് കൊണ്ട് കൈത്തണ്ടയില്‍ കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് പരാതി.
നഗരസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ നാല് കൗണ്‍സിലര്‍മാരെ മൂന്ന് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരുമായി കൂടിയാലോചിച്ച ശേഷം നഗരസഭാചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമാണ് മുനിസിപ്പല്‍ ആക്ട് 10(4) പ്രകാരം കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, BJP, Case, Municipality, Complaint, Police, Muslim League, Politics, Case against 5 BJP councilors.