city-gold-ad-for-blogger

ക്യാമ്പസുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം അനിവാര്യം: കെ മുരളീധരന്‍

പെരിയ: (www.kasargodvartha.com 30.01.2017) കോളജ് ക്യാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് പ്രസക്തി വര്‍ധിക്കുകയാണെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

പെരിയ ഡോ. അംബേദ്ക്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും കലാലയ രാഷ്ട്രീയത്തിന് സൃഷ്ടിപരമായ പങ്ക് വഹിക്കാന്‍ അതിന് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ അഭാവം ക്യാമ്പസുകളില്‍ അരാജകത്വത്തിന് കാരണമാകുന്നുവെന്നാണ് സമകാലികസംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

ക്യാമ്പസുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം അനിവാര്യം: കെ മുരളീധരന്‍


പ്രമുഖ സിനി ആര്‍ട്ടിസ്റ്റ് പ്രശാന്ത് പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ കെ നവീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. സി ബാലന്‍ ആമുഖ പ്രസംഗവും, ട്രസ്റ്റ് ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അനുഗ്രഹ പ്രഭാഷണവും നടത്തി.

മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ വിപുല റാണി, സി മുഹമ്മദ് കുഞ്ഞി, കെ വി സാവിത്രി, വി കണ്ണന്‍, നിയാസ്, ആതിര, പ്രണവ് തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് അഡൈ്വസര്‍ കെ സി സുഭാഷ് സ്വാഗതവും യൂണിയന്‍ സെക്രട്ടറി എന്‍ നിധിന്‍ നന്ദിയും പറഞ്ഞു.


Keywords: College, Students, Politics, kasaragod, Kerala, Periya, K.Muraleedharan, KPCC-president, Dr. Ambedkar Arts and Science College, Campus politics important in Colleges: K Muraleedharan

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia