city-gold-ad-for-blogger

കാസര്‍കോട്ട് എയിംസിനായി സെപ്റ്റംബര്‍ 30ന് കലക്ട്രേറ്റിന് മുന്നില്‍ ഉപവാസം; കാസര്‍കോട് മേഖലാ പ്രചാരണ വാഹന ജാഥ വ്യഴാഴ്ച; വെള്ളിയാഴ്ച മഞ്ചേശ്വരം മണ്ഡലത്തില്‍ പര്യടനം

കാസര്‍കോട്: (www.kasargodvartha.com 22.09.2021) എയിംസിനായി സംസ്ഥാന സര്‍കാര്‍ സമര്‍പിക്കുന്ന പ്രൊപോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പെടുത്തണമെന്നാവശ്യവുമായി എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ സെപ്റ്റംബര്‍ 30ന് കലക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരത്തിന്റെ പ്രചാരണാര്‍ഥം നടത്തുന്ന വാഹന ജാഥ വ്യാഴാഴ്ച തുടങ്ങും.

കാസര്‍കോട്ട് എയിംസിനായി സെപ്റ്റംബര്‍ 30ന് കലക്ട്രേറ്റിന് മുന്നില്‍ ഉപവാസം; കാസര്‍കോട് മേഖലാ പ്രചാരണ വാഹന ജാഥ വ്യഴാഴ്ച; വെള്ളിയാഴ്ച മഞ്ചേശ്വരം മണ്ഡലത്തില്‍ പര്യടനം

കാസര്‍കോട് മേഖല പ്രചാരണ വാഹന ജാഥ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ബോവിക്കാനത്ത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പി വി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികളും സംബന്ധിക്കും.

കെ ബി മുഹമ്മദ് കുഞ്ഞി ജാഥാ ക്യാപ്റ്റനും ഖമറുന്നീസ കടവത്ത് ജാഥ കോര്‍ഡിനേറ്ററുമാണ്. എയിംസ് കാസര്‍കോട് കൂട്ടായ്മ ഭാരവാഹികളും സംഘാടക സമിതി ഭാരവാഹികളും ജാഥയില്‍ അണിനിരക്കും.

10.30ന് മുള്ളേരിയ, 12 മണി അഡൂര്‍, 1.30ന് നാട്ടക്കല്ല്, മൂന്ന് മണി മാര്‍പ്പനടുക്ക, 3.30ന് ബദിയടുക്ക, 4.30ന് ഉളിയത്തടുക്ക, 5.30ന് ചൗക്കി, ആറ് മണി തളങ്കര എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഏഴ് മണിക്ക് ചെര്‍ക്കളയില്‍ സമാപിക്കും.

മഞ്ചേശ്വരം മണ്ഡലം ജാഥ വെള്ളിയാഴ്ച രാവിലെ 9.30 ന് പെര്‍ളയില്‍ നിന്നും ആരംഭിച്ച് സീതാംഗോളി, ബംബ്രാണ, പച്ചമ്പള, പൈവളിഗെ നഗര്‍, മീയപദവ്, മജീര്‍പള്ളം എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് ഏഴ് മണിക്ക് കുഞ്ചത്തൂരില്‍ സമാപിക്കും. പെര്‍ളയില്‍ എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖര ജി എസും കുഞ്ചത്തൂരില്‍ എകെഎം അശ്റഫ് എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

സുലൈഖ മാഹിന്‍ ജാഥാലീഡറും ഗോള്‍ഡന്‍ റഹ്‌മാന്‍ ജാഥാ കോര്‍ഡിനേറ്ററും ശറഫുന്നീസ, സിസ്റ്റര്‍ ജയാ ആന്റോ മംഗലത്ത്, നാസര്‍ ചെര്‍ക്കളം, താജുദ്ദീന്‍ പടിഞ്ഞാര്‍, അബൂബകര്‍ കൊട്ടാരം, ശുകൂര്‍ കട്ടത്തടുക്ക, ജയകുമാര്‍ മീഞ്ച എന്നിവര്‍ സ്ഥിരാംഗങ്ങളുമാണ്.

മഞ്ചേശ്വരം മണ്ഡലത്തിലെ പ്രചാരണജാഥയുടെ വിജയത്തിനായി രാഘവ ചേരാല്‍ ചെയര്‍മാനും ഗോള്‍ഡന്‍ റഹ്‌മാന്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

മറ്റുഭാരവാഹികള്‍: അഡ്വ. നവീന്‍ രാജ്, ബി വി രാജന്‍, സത്യന്‍ സി ഉപ്പള, സി എ സുബൈര്‍, ശിവരാമ പക്ക്‌ള, അബ്ബാസ് ഓണന്ത, സലീല്‍ മാസ്റ്റര്‍, മഹ് മൂദ് കൈക്കമ്പ, അബ്ദുല്ലത്വീഫ് കുമ്പള, ജഅഫര്‍ മൊഗ്രാല്‍, ഹമീദ് കോസ്‌മോസ്, നസീര്‍ കോരിക്കാര്‍ (വൈസ് ചെയര്‍മാന്മാര്‍), റഫീഖ് മാസ്റ്റര്‍, ഗോപിനാഥ് മുതിരക്കാല്‍, റൈശാദ്, ശാഹിദ ഇല്യാസ്, യൂസുഫ് പച്ചിലംപാറ, ഖമറുന്നീസ മുസ്ത്വഫ, സിദ്ദീഖ് കൈക്കമ്പ (കണ്‍വീനര്‍മാര്‍), അബു തമാം (ട്രഷറര്‍).

Keywords: News, Kasaragod, Manjeshwaram, State, Government, Muliyar, Politics, District, Campaign rally for AIIMS in Kasaragod from Thursday.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia