കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം
Mar 22, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2017) കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആതേസമയം പോലീസിന്റെ അന്യായ നടപടിക്കെതിരെയും വിമര്‍ശനം ശക്തമാകുന്നു. പഴയ ചൂരിയില്‍ മദ്രസാ അധ്യാപകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തിരിക്കുകയാണ്.
ചില പോലീസ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നത് സംഘ്പരിവാര്‍ അജണ്ട: യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്
കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും, പള്ളി മുഅദ്ദീനുമായ റിയാസ് മൗലവിയുടെ കൊലപാതകത്തിന് പിന്നാലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടപ്പിലാക്കിയത് സംഘ്പരിവാര്‍ അജണ്ടകളായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ആരോപിച്ചു.
കാസര്‍കോട് നഗരത്തില്‍ കൊടും ക്രിമിനലുകളും, തീവ്രവാദ സംഘങ്ങളും പ്രകടനം നടത്തിയപ്പോള്‍ അകമ്പടി പോയ പോലീസ് സഹപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിന് വേണ്ടി ഒത്തുകൂടിയ പണ്ഡിതന്മാരുടെ യോഗം അലങ്കോലപ്പെടുത്തുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയുമാണ് ചെയ്തത്. എരിയാലിലും, പരിസര പ്രദേശങ്ങളിലും ഒരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് വ്യാപാര സ്ഥാപനങ്ങളും, വാഹനങ്ങളും അടിച്ച് തകര്‍ത്തത്. അണങ്കൂരില്‍ പോലീസ് അക്രമത്തില്‍ പരിക്കേറ്റ യുവാവ് ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനൊക്കെ നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അഷ്‌റഫ് ആവശ്യപ്പെട്ടു.
'കൊലപാതകങ്ങളും, അക്രമണങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട് 'എന്ന് മംഗളൂരുവില്‍ വെച്ച് പരസ്യമായി പ്രസംഗിച്ച ബി ജെ പി നേതാവിനെതിരെ കേസെടുക്കാന്‍ പോലും ധൈര്യം കാണിക്കാത്ത സര്‍ക്കാരും, പോലീസും ആര്‍ എസ് എസിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ്. കാസര്‍കോട് നടന്ന ഒരു പരിപാടിയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ഒരു ജനപ്രതിനിധി വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയതിനെ കുറിച്ച് അന്വേഷിക്കാനും പോലീസ് തയ്യാറാകണം. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീറിന്റെ വാഹനം തകര്‍ത്ത് ചളിയങ്കോട് വെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിയാസ് മൗലവിയുടെ മൃതദേഹം അദ്ദേഹം പത്ത് വര്‍ഷത്തോളം ജോലി ചെയ്ത ചൂരി ജുമാമസ്ജിദില്‍ കൊണ്ട് വരുന്നതിന് വേണ്ടി കുടുംബാംഗങ്ങള്‍ക്കും, ജമാഅത്ത് ഭാരവാഹികള്‍ക്കും വിട്ട് കൊടുക്കാത്ത നടപടി കടുത്ത ക്രൂരതയും, അവഹേളനവുമാണ്. ഇത് സര്‍ക്കാരിന്റെ തീരുമാനമായിരുന്നോ എന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.
റിയാസ് മൗലവിയുടെ ഘാതകരെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരുന്നതിന് പകരം ഒരു വിഭാഗത്തെ ദ്രോഹിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. നിരന്തരമായി അക്രമങ്ങളും, കൊലപാതകങ്ങളുമുണ്ടാകുമ്പോള്‍ സംയമനം പാലിക്കുന്നത് ദൗര്‍ഭല്യമായി ആരും കാണരുതെന്നും റിയാസ് മൗലവിയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്നും അഷ്‌റഫ് എടനീര്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താലിന്റെ മറവില്‍ പോലീസ് അതിക്രമം: സമഗ്രാന്വേഷണം വേണം: ഖലീല്‍ എരിയാല്‍
എരിയാല്‍: റിയാസ് മൗലവിയുടെ കൊലപാതകവുമായി ബന്ധപെട്ട് തിങ്കളാഴ്ച നടന്ന ഹര്‍ത്താലിന്റെ മറവില്‍ എരിയാലിലെ പോലീസ് അതിക്രമത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് നാഷണല്‍ പ്രവാസി ലീഗ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനും പി എല്‍ വിയുമായ ഖലീല്‍ എരിയാല്‍ ആവശ്യപെട്ടു.
ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം അഴിച്ചുവിട്ട പോലീസുകാര്‍ക്കെതിരെ നടപടി വേണം: ഇ വൈ സി സി എരിയാല്‍
എരിയാല്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം അഴിച്ചു വിടുകയും കടകമ്പോളങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത് അപലപനീയമാണെന്ന് ഇ വൈ സി സി എരിയാല്‍ യോഗം പ്രസ്താവിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ എരിയാലിലെ കടകമ്പോളങ്ങള്‍ അടിച്ചു തകര്‍ത്തതും ചൗക്കിയിലെ സൗകാര്യ വ്യക്തിയുടെ കാറ് അടിച്ചു തകര്‍ത്തതും ന്യായീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. എരിയാല്‍ പാലത്തില്‍ പള്ളിയില്‍ പോകുകയായിരുന്ന നിരപരാധിയായ യുവാവിനെ ലാത്തികൊണ്ട് മര്‍ദ്ദിച്ച സംഭവം അങ്ങേയറ്റം ഗൗരവതരമാണ്. ഒരു അക്രമ സംഭവത്തിലും ഭാഗമാവാത്ത ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ റൂമില്‍ പോയി ക്രൂരമായി മര്‍ദ്ദിച്ച നടപടി കാടത്തമാണ്.
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീഡിയോ ദൃഷ്യങ്ങള്‍ സഹിതം മുഖ്യമന്ത്രി, ജില്ലാ പോലീസ് ചീഫ്, കാസര്‍കോട് സി ഐ എന്നിവര്‍ക്ക് പരാതി നല്‍കും.
പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, അബ്ഷീര്‍ എ.ഇ സ്വാഗതവും റഹീം എരിയാല്‍ നന്ദിയും പറഞ്ഞു, ഖലീല്‍ മലബാര്‍, നിസാര്‍ ചെയ്ച്ച, കബീര്‍ ഗസല്‍, ഹൈദര്‍ കുളങ്കര, സമീര്‍ ഇ എം, ഖലീല്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Attack, Choori, Harthal, kasaragod, Kerala, Murder, Muslim league, news, Police, Politics, Protest, Call for peace, Police criticized

ഏറേ കാലമായി അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ശാന്തിയും സമാധാനവും കൈവരിച്ച മേഖലയാണ് എരിയാല്‍. ജില്ലയില്‍ നടന്ന പല കൊലപാതകങ്ങളും അതിനോടനുബന്ധിച്ച് നടന്ന ഹര്‍ത്താലുകളും കഴിഞ്ഞ് പോയിട്ടും പോലീസിനോ പൊതു സമൂഹത്തിനോ യാതൊരു വിധ പ്രകോപനങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാക്കാതെ എരിയാലിലെ യുവ സമൂഹം സൗഹാര്‍ദ്ദത്തിന്റെ പുതിയൊരദ്ധ്യായം സൃഷ്ടിച്ച് വരികയായിരുന്നു.
എരിയാലിന്റെ തൊട്ടടുത്ത പ്രദേശമായ ചൗക്കിയിലെ ചില അനിഷ്ട സംഭവങ്ങളെ മുന്‍നിര്‍ത്തി കൊണ്ട് കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം പോലീസ് എരിയാലില്‍ ലാത്തിവീശി കൊണ്ടാണ് പ്രകോപനത്തിന് തുടക്കമിട്ടത്. സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍, പളളിയിലേക്ക് നമസ്‌കാരത്തിനെത്തിയ മുതിര്‍ന്നവരുള്‍പ്പെടെയുളള വിശ്വാസികള്‍, എരിയാലില്‍ താമസിച്ച് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍, വഴിയാത്രക്കാര്‍ എന്നിങ്ങനെ നിരവധി പേര്‍ക്ക് അപ്രതീക്ഷിത പോലീസ് ലാത്തിയില്‍ പരിക്കേറ്റു.
ലാത്തി വീശി ആളുകളെ ഓടിച്ച് കലി തീരാതെ പോലീസ് കടകളും അനുബന്ധ സ്ഥാപനങ്ങളും തല്ലി തകര്‍ക്കുകയായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടിരുന്ന പൈശാചികാതിക്രമത്തിന്റെ മോഡല്‍ പിന്‍പറ്റി പോലീസ് കടകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളടക്കമുള്ള നവ മാധ്യമങ്ങളില്‍ പ്രതിഷേധത്തോടെ പ്രചരിക്കപ്പെടുന്നുണ്ട്.
അക്രമങ്ങളെ ചെറുത്ത് പൊതുസമൂഹത്തോടൊപ്പം നിന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമഗ്രാന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ഖലീല്‍ എരിയാല്‍ ആവശ്യപെട്ടു.
പോലീസ്‌കാര്‍ക്കെതിരെ നടപടി വേണം: എംഫാഖ് ഖത്തര്‍
ഖത്തര്‍: ചുരിയിലെ മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് നടത്തിയ ഹര്‍ത്താലില്‍ എരിയാലിലും പരിസര പ്രദേശങ്ങളിലും അക്രമങ്ങള്‍ അഴിച്ചു വിടുകയും കട കമ്പോളങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൊലപാതകരെ ഉടന്‍ പിടികൂടണമെന്നും എംഫാഖ് ഖത്തര്‍ പ്രസിഡന്റ് ബാവ ഹാജിയും ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ എരിയാലും ആവശ്യപ്പെട്ടു.
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് കാണിച്ച അക്രമത്തിന്റെ വീഡിയോ, ഫോട്ടോസ് സഹിതം കേരളാ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് ഇമെയിലിലൂടെ പരാതിയും നല്‍കി.
പോലീസ് ഭീകരതക്കെതിരെ എം എസ് എഫ് പ്രതിഷേധാഗ്‌നി
അണങ്കൂര്‍: പോലീസ് ഭീകരതക്കെതിരെ എം എസ് എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാന്‍ഡില്‍ ലൈറ്റ് പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി വീഴ്ചപറ്റുന്ന പോലീസിന്റെയും സര്‍ക്കാറിന്റെയും നിലപാടിനെതിരെ നിരവധി വിദ്യാര്‍ത്ഥികളും പൊതു പ്രവര്‍ത്തകരും മെഴുകുതിരി പിടിച്ച് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കാളിയായി.
റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് മുഖ്യ പ്രഭാഷണം നടത്തി. ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, സി ഐ എ ഹമീദ്, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, നവാസ് കുഞ്ചാര്‍, ഹഷ്‌കര്‍ ചൂരി, ഖാദര്‍ അണങ്കൂര്‍, ഹാരിസ് ബെദിര, സഹദ് ബാങ്കോട്, സാബിത്ത് ബി സി റോഡ്, സുനൈഫ് തെരുവത്ത്, ജുനൈദ് തുരുത്തി, ഉതൈഫ്, സറഫുദ്ദീന്‍ ചാല, അനീസ് ബെദിര, അബ്‌നാസ് അണങ്കൂര്‍, ജസീല്‍, മുബഷിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഖലീല്‍ അബൂബക്കര്‍ സ്വാഗതവും ഹബീബ് തുരുത്തി നന്ദിയും പറഞ്ഞു.