CPM | സിഎഎ: രാജ്മോഹൻ ഉണ്ണിത്താന്റെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് സിപിഎം; ബിജെപി നയത്തിന്റെ ഒപ്പമാണ് എം പിയെന്ന് അഡ്വ. സി എച് കുഞ്ഞമ്പു
Mar 28, 2024, 22:36 IST
കാസർകോട്: (KasaragodVartha) സിഎഎക്ക് എതിരെ ചോദ്യങ്ങൾ ചോദിക്കുന്നത് വർഗീയവാദമാണന്ന രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും ഭരണഘടനയെ വെല്ലുവിളിക്കലുമാണെന്ന് സിപിഎം ജില്ലാ ആക്ടിങ് സെക്രടറി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. മതത്തിന്റെ പേരിൽ പൗരത്വം നിർണയിക്കുന്നത് ഭരണഘടനക്ക് എതിരായിരിക്കേ അതിനെ ന്യായീകരിക്കുന്ന എംപി യുടെ നിലപാട് ബിജെപി നിലപാടിനൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടാനുകോടി ജനങ്ങളുടെ മനസിൽ തീയായി ആളികത്തുകയാണ് സിഎഎ. അവർക്കൊപ്പം നിൽക്കുന്നതിന് പകരം പരിഹസിക്കുകയാണ് എംപി. സിഎഎക്ക് എതിരെ പറയുന്നത് വർഗീയത ആളിക്കത്തിക്കുന്നതും വിഘടനവാദമുണ്ടാക്കുന്നതുമാണന്നാണ് അദ്ദേഹം പറയുന്നത്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകനെ വർഗീയവാദിയെന്ന് ആക്ഷേപിച്ച എംപി മാപ്പ് പറയാൻ തയ്യാറാകണം. എംപിയുടെ അഭിപ്രായത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സി എച് കുഞ്ഞമ്പു ആവശ്യപ്പെട്ടു.
Keywords: News, Malayalam-News, Kerala, Kerala-News, Politics-News, Lok-Sabha-Election-2024, Rajmohan Unnithan, Politics, Election, CAA: CPM says Rajmohan Unnithan's position is anti-democratic