മണ്ഡലം നില നിർത്താനുള്ള പോരാട്ടവുമായി അഡ്വ. സിഎച് കുഞ്ഞമ്പുവിന്റെ പര്യടനം തുടരുന്നു
Mar 20, 2021, 10:04 IST
ഉദുമ: (www.kasargodvartha.com 20.03.2021) മണ്ഡലം നിലനിർത്തുകയെന്ന ഉത്തരവാദിത്വവുമായി വോടർമാരെ നേരിൽ കണ്ട് വോടുറപ്പിക്കുന്ന തിരക്കിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സിഎച് കുഞ്ഞമ്പു. ഉദുമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു കുഞ്ഞമ്പുവിന്റെ വെള്ളിയാഴ്ചയിലെ പര്യടനം.
വീടുകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വോടഭ്യർഥന. മാങ്ങാട് നിന്ന് ആരംഭിച്ച് അരമങ്ങാനം, കൂളിക്കുന്ന്, മീത്തൽ മാങ്ങാട്, ബാര മഹാവിഷ്‌ണുക്ഷേത്രം, നാലാംവാതുക്കൽ, ഉദുമ, ബേവൂരി, പടിഞ്ഞാർ, പാക്യാര, എരോൽ, ആറാട്ടുകടവ്, പാലക്കുന്ന്, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രം, മുതിയക്കാൽ, തിരുവക്കോളി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
കെ കുഞ്ഞിരാമൻ എംഎൽഎ, സിപിഎം ഏരിയാ സെക്രടറി മധു മുതിയക്കാൽ, പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്‌മി, കെ സന്തോഷ്‌കുമാർ, എം കെ വിജയൻ, വി ആർ ഗംഗാധരൻ, പി കുമാരൻ നായർ, രമേശൻ കൊപ്പൽ സ്ഥാനാർഥിയെ അനുഗമിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, C H Kunjambu busy with election works.
< !- START disable copy paste -->