ബിഎസ്‌പി 5 മണ്ഡലങ്ങളിലും മത്സരിക്കും; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കാഞ്ഞങ്ങാട്ട് സ്വതന്ത്രൻ
Mar 16, 2021, 20:25 IST
കാസർകോട്: (www.kasargodvartha.com 16.03.2021) നിയമസഭാ തെരെഞ്ഞെടുപ്പിൽ കാസർകോട്ടെ അഞ്ച് മണ്ഡലങ്ങളിലും ബിഎസ്‌പി മത്സരിക്കും. മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും ജില്ലാ പ്രസിഡന്റ് പി ചന്ദ്രന്‍ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് കെ സുന്ദര, കാസർകോട്ട് മണ്ഡലം പ്രസിഡന്റ് കെ പി വിജയന്‍, ഉദുമയിൽ ജില്ലാ പ്രസിഡന്റ് പി ചന്ദ്രന്‍, തൃക്കരിപ്പൂരില്‍ കുഞ്ഞമ്പു കൂങ്ങോട് എന്നിവർ ജനവിധി തേടും. കാഞ്ഞങ്ങാട് ബിഎസ്‌പി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി കൃഷ്ണന്‍ പരപ്പച്ചാല്‍ മത്സരിക്കും.
എന്‍ഡോസള്‍ഫാന്‍ പാകജ് നടപ്പാക്കുന്നതിലെ സര്‍കാരിന്റെ വീഴ്ച, ആഴക്കടല്‍ മത്സ്യബന്ധന അഴിമതി, വാളയാര്‍ കേസ് തുടങ്ങിയ വിഷയങ്ങള്‍ തെരെഞ്ഞടുപ്പിൽ ബിഎസ്‌പിക്ക് അനുകൂലമായ വോടായി മാറുമെന്നും ജില്ലയിലാകെ 25000 വോടുകൾ പാർടി ലക്ഷ്യമിടുന്നതായും നേതാക്കൾ പറഞ്ഞു.
Keywords: Kerala, News, Kasaragod, Politics, Political party, Niyamasabha-Election-2021, Election, Press meet, Leader, Video, BSP, BSP will contest in all the five constituencies; Candidates announced.
< !- START disable copy paste -->