മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി; ഫോണിൽ പോലും ലഭികുന്നില്ലെന്നു ബിഎസ്പി ജില്ലാ പ്രസിഡന്റ് വിജയകുമാർ; സുന്ദരയും കുടുംബവും ബി ജെ പിയിൽ ചേർന്നെന്ന് പാർടി നേതൃത്വം
Mar 21, 2021, 22:37 IST
മഞ്ചേശ്വരം: (www.kasargodvartha.com 21.03.2021) 2016ൽ അപരനായി മത്സരിച്ച് കെ സുരേന്ദ്രൻ്റെ പരാജയത്തിന് കാരണക്കാരനായ കെ സുന്ദര ഇത്തവണ ബി എസ് പി സ്ഥാനാർഥിയായി പത്രിക നൽകിയെങ്കിലും സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് ബി എസ് പി ജില്ലാ പ്രസിഡണ്ട് വിജയകുമാർ രംഗത്ത്.
തങ്ങളുടെ സ്ഥാനാർഥി കെ സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറയുന്നു. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ശനിയാഴ്ച വൈകീട്ട് മുതൽ സുന്ദരയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വത്തിന്റെ പരാതി.

എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന് ബിജെപി നേതൃത്വം പറയുന്നു. സുന്ദര തിങ്കളാഴ്ച പത്രിക പിൻവലിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. ബി എസ് പി സ്ഥാനാർഥിയെ ബി ജെ പി വിലയ്ക്കെടുത്തതായാണ് യു ഡി എഫ് ആരോപിക്കുന്നത്.
കെ സുന്ദര കെ സുരേന്ദ്രനെതിരെ മത്സരിക്കുന്നത് നേരിയ വോടിന് വിജയിക്കുന്ന സാഹചര്യം ഉണ്ടായാൽ ക്ഷീണം ചെയ്യുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു. അതേ സമയം സുരേന്ദ്രൻ എന്ന മറ്റൊരു അപരനും സുരേന്ദ്രനെതിരെ മത്സര രംഗത്തുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Missing, BJP, K.Surendran, K Sundra, BSP candidate missing in Manjeshwar; District president Vijayakumar says candidate K Sundara is not even available on the phone.
< !- START disable copy paste -->