സിപിഎം കാസര്‍കോട് എരിയാസമ്മേളനത്തിന് ഉജ്ജ്വല തുടക്കം
Dec 11, 2021, 12:24 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2021) സിപിഎം കാസര്‍കോട് എരിയാസമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ഉളിയത്തടുക്ക കെ സുരേന്ദ്രന് നഗറില്‍ (സണ്‍ഫ്ളവര്‍ ഓഡിറ്റോറിയം) മുതിര്‍ന്ന നേതാവ് എ ജി നായര്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സിപിഎം ജില്ലാസെക്രടറി എം വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ടി എം എ കരീം രക്തസാക്ഷി പ്രമേയവും സി വി കൃഷ്ണന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി വൈസ് ചെയര്മാന് എ രവീന്ദ്രന് സ്വാഗതം പറഞ്ഞു. എം സുമതി, പി വി കുഞ്ഞമ്പു, ബി എച്ച് ഫാത്വിമത് ശംന, സുഭാഷ് പാടി എന്നിവരടങ്ങിയ പ്രസീഡിയവും കെ എ മുഹമ്മദ് ഹനീഫ, ടി എം എ കരീം, എം കെ രവീന്ദ്രന്, എം രാമന്, എ ജി നായര്‍ എന്നിവരടങ്ങിയ സ്റ്റിയറിങ് കമിറ്റിയുമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
എ രവീന്ദ്രന് (രെജിസ്ട്രേഷന്), കെ രവീന്ദ്രന് (മിനുട്സ്), (പ്രമേയം), പി ശിവപ്രസാദ് (ക്രഡന്‍ഷ്യല്‍) എന്നിവര്‍ കണ്‍വീനര്‍മാരായി കമിറ്റികളും പ്രവര്‍ത്തിക്കുന്നു. സെക്രടറി കെ എ മുഹമ്മദ് ഹനീഫ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ടില്‍ ഗ്രൂപ് ചര്‍ചയും പൊതുചര്ചയും നടന്നു. സംസ്ഥാനകമിറ്റി അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു എംഎല്‍എ, കെ പി സതീഷ്ചന്ദ്രന്, ജില്ലാസെക്രടറിയറ്റ് അംഗങ്ങളായ കെ വി കുഞ്ഞിരാമന്, എം രാജഗോപാലന്‍ എംഎല്‍എ, വി പി പി മുസ്തഫ, വി കെ രാജന്, കെ ആര് ജയാനന്ദ, ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ രാജന്, പി ബേബി, കെ മണികണ്ഠന്, സി ജെ സജിത്ത്, എം ശങ്കര്‍ റൈ, പ്രമേയ കണ്‍വീനര്‍ ഭാസ്കരന് എന്നിവരും പങ്കെടുക്കുന്നു.
മോഹനന് പന്നിപ്പാറ രചിച്ച് സുബ്രഹ്മണ്യന് അതൃകുഴി സംഗീത സംവിധാനവും നിര്‍വഹിച്ച നൃത്ത- സംഗീതശില്പത്തോടെയാണ് പ്രതിനിധികളെ വരവേറ്റത്. ആര് വിജിന, പി മീര മോഹന്‍, എസ് കെ ശ്രീഷ്മ, വി സ്വാതി, വി പ്രജിന, ടി കെ കൃഷ്ണേന്ദു, ജി കെ സുധീഷ, ശ്രേയ ചന്ദ്രന്, പി അഭിരാമി, കൃഷാന ടി നാഥ് എന്നിവര്‍ അരങ്ങിലെത്തി.
ഞായറാഴ്ച ചര്‍ചക്കുള്ള മറുപടി, ഏരിയാ കമിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കല്‍, ജില്ലാസമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കല്‍, ക്രഡന്‍ഷ്യല്‍ റിപോര്‍ട് അവതരണം, പ്രമേയങ്ങളുടെ അവതരണം എന്നിവയ്ക്ക് ശേഷം ടൗണില്‍ പ്രത്യേകം തയ്യാറാക്കിയ കെ ബാലകൃഷ്ണന് നഗറില്‍ പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.
Keywords: Kasaragod, News, Kerala, Top-Headlines, CPM, Politics, Inauguration, Kasargod Area Conference, Brilliant start to the CPM Kasargod Area Conference.