city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bribery Case | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായില്ല; വിടുതൽ ഹർജി ഫയൽ ചെയ്തു

കാസർകോട്: (www.kasargodvartha.com) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായില്ല. ജില്ലാ സെഷൻസ് കോടതിയിലാണ് കേസ് ബുധനാഴ്ച പരിഗണിക്കേണ്ടിയിരുന്നത്. ബുധനാഴ്ച നിർബന്ധമായും ഹാജരാകാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു.

Bribery Case | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായില്ല; വിടുതൽ ഹർജി ഫയൽ ചെയ്തു

ഇതിനിടയിൽ സുരേന്ദ്രനും മറ്റു പ്രതികളും വിടുതൽ ഹർജി ഫയൽ ചെയ്തു. തങ്ങൾ നിരപരാധികളാണെന്നും കേസ് പൊലീസ് രാഷ്ട്രീയ താൽപര്യത്തോടെ കെട്ടിച്ചമച്ചതാണെന്നും സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ വിടുതൽ ഹർജിയിൽ ബോധിപ്പിക്കുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസ്. ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്‌.

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്‌ പരാതിക്കാരൻ. കെ സുരേന്ദ്രൻ കേസിൽ ഒന്നാം പ്രതിയാണ്‌. ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ.

Keywords: Manjeswaram, Bribery, Election, Case, BJP, K Surendran, Court, Malayalam News, Petition, Politics, Bribery case: K Surendran and other accused did not appear in court.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia