city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chargesheet | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചു; സിപിഎം ഗൂഡാലോചനയെന്ന് ബിജെപി

കാസര്‍കോട്: (www.kasargovartha.com) ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചു. കാസര്‍കോട് ജില്ല കോടതിയിലാണ് അഞ്ച് പേരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. സുരേന്ദ്രനെ കൂടാതെ ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച നേതാവ് സുനില്‍ നായിക്, വൈ സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികള്‍.
             
Chargesheet | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചു; സിപിഎം ഗൂഡാലോചനയെന്ന് ബിജെപി

കെ സുരേന്ദ്രന് ജാമ്യമില്ലാ വകുപ്പടക്കം ഉള്‍പെടുത്തിയാണ് കേസ് ചുമത്തിയിരിക്കുന്നത്. കോദ്ദത്തെ ജനാധിപത്യ നിയമത്തിലെ 171 ബി, ഇ, തുടങ്ങിയ വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പിയുടെ സ്ഥാനാര്‍ഥിയും സുരേന്ദ്രന്റെ അപരനുമായ കെ സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് പരാതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പിബി അബ്ദുര്‍ റസാഖിനോട് വെറും 89 വോടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടിരുന്നത്. അന്ന് അപരനായി മത്സരിച്ച കെ സുന്ദര 467 വേടുകള്‍ നേടിയിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥി സുന്ദര വീണ്ടും പത്രിക നല്‍കിയതോടെ, അദ്ദേഹത്തെ പിന്മാറാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട് ഫോണും കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.

സുന്ദരയുടെ വളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഐപിസി 171(ബി), 171(ഇ) വകുപ്പുകള്‍ അനുസരിച്ച് കാസര്‍കോട് ബദിയഡുക്ക പൊലീസായിരുന്നു കേസെടുത്തത്. പിന്നീട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
           
Chargesheet | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചു; സിപിഎം ഗൂഡാലോചനയെന്ന് ബിജെപി

സിപിഎം ഗൂഡാലോചനയെന്ന് ബിജെപി

അതേസമയം, കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി സമര്‍പിച്ചിരിക്കുന്നത് സിപിഎം ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജെനറല്‍ സെക്രടറി വിജയകുമാര്‍ റൈ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണ്. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്‍, സുന്ദര എന്നിവര്‍ നല്‍കിയ മൊഴിയില്‍ പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ നിയമത്തെ സംബന്ധിച്ച മൊഴികള്‍ ഉണ്ടായിരുന്നില്ല. വ്യക്തമായ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒന്നേമുക്കാല്‍ വര്‍ഷമെടുത്താണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്. സിപിഎം ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന ആലുവക്കാരനായ സുരേഷ് കുമാര്‍ ആറ് മാസം മുമ്പ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ നിയമം കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

സിപിഎമിന്റെ നിര്‍ദേശ പ്രകാരമാണ് കാസര്‍കോട് ജില്ലക്കാരനല്ലാത്ത സുരേഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. ആ പരാതി മുഖ്യമന്ത്രി ക്രൈബ്രാഞ്ചിന് കൈമാറുകയാണുണ്ടായത്. ബിജെപിയെ തകര്‍ക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. സിപിഎമിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രത്യക നിര്‍ദേശവും താല്‍പര്യത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച കേസാണിത്. ഇതില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.

സുന്ദര സ്വമേധയാ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതാണെന്ന് അന്ന് പൊലീസിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. സിപിഎമിനെ സഹായിച്ചതിന്റെ പ്രത്യുപകരമായിട്ടാണ് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയില്‍ ഇത്രയും പ്രായമായിട്ടും സുന്ദരയ്ക്ക് വഴിവിട്ട് ജോലി നല്‍കിയത്. കെ സുരേന്ദ്രനെതിരെ കെട്ടിച്ചമച്ച കേസ് നിലനില്‍ക്കുന്നതല്ല. ഇതിന്റെ പേരില്‍ ബിജെപി നേതാക്കളെ വേട്ടയാന്‍ സമ്മതിക്കില്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ശ്രീകാന്ത് പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, BJP, Political-News, Politics, Crime Branch, Investigation, Bribe, K.Surendran, Bribery case: Crime Branch files chargesheet.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia