Bribery case | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍ ഉള്‍പെടെ 6 പ്രതികള്‍ക്ക് മെയ് 20ന് ഹാജരാകാന്‍ കോടതി നോടീസ്
Mar 14, 2023, 20:19 IST
കാസര്‍കോട്: (www.kasargovartha.com) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പെടെ ആറ് പ്രതികള്‍ മെയ് 20ന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. വിചാരണ തുടങ്ങുന്നതിന് മുന്നോടിയായാണ് കോടതി നോടീസ് അയച്ചത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. സുരേന്ദ്രനെ കൂടാതെ ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച നേതാവ് സുനില്‍ നായിക്, വൈ സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികള്‍.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി 2023 ജനുവരി 10ന് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. കെ സുരേന്ദ്രനെതിരെ ജനാധിപത്യ നിയമത്തിലെ 171 ബി, ഇ, തുടങ്ങിയ വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഫെബ്രുവരി ആറിന് കേസിന്റെ ഫയലുകളും രേഖകളും പരിശോധിച്ച് കൃത്യത വരുത്തിയ ശേഷം തുടര്‍നടപടികള്‍ക്കായി മജിസ്‌ട്രേറ്റിന് കൈമാറിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പിയുടെ സ്ഥാനാര്‍ഥിയും സുരേന്ദ്രന്റെ അപരനുമായ കെ സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പിബി അബ്ദുര്‍ റസാഖിനോട് 89 വോടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടിരുന്നത്. അന്ന് അപരനായി മത്സരിച്ച കെ സുന്ദര 467 വേടുകള്‍ നേടിയിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥി സുന്ദര വീണ്ടും പത്രിക നല്‍കിയതോടെ, അദ്ദേഹം പിന്മാറുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട് ഫോണും കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.
മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 171(ബി), 171(ഇ) വകുപ്പുകള്‍ അനുസരിച്ച് കാസര്‍കോട് ബദിയഡുക്ക പൊലീസായിരുന്നു കേസെടുത്തത്. പിന്നീട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Bribe, Crime, K.Surendran, BJP, Political-News, Politics, Controversy, Court, Election, Bribery case: Court notice for six accused including K Surendran to appear on May 20.
< !- START disable copy paste -->